പെറുവിനെതിരെ ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ മറുപടി നൽകി സ്കലോണി | Lionel Messi

കഴിഞ്ഞദിവസം നടന്ന അർജന്റീനയും പരാഗ്വയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത് . സെന്റർ ബാക്ക് ആയ നിക്കോളാസ് ഓട്ടോമെന്റിയുടെ ഗോളിലാണ് പരാഗ്വ ക്കെതിരെയുള്ള മത്സരം അർജന്റീന മറികടന്നത്. വിജയത്തോടെ അർജന്റീന 9 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നിരിക്കുകയാണ്.

സമീപകാലങ്ങളിൽ സംഭവിച്ച പരിക്കുകളെ തുടർന്ന് അർജന്റീന സൂപ്പർതാരം ലിയോ മെസ്സി അസ്വസ്ഥനായിരുന്നു. അതിനാൽ തന്നെ പരാഗ്വയുമായി ഈ മാസം 13ന് വെള്ളിയാഴ്ച നടന്ന അർജന്റീനയുടെ പോരാട്ടത്തിൽ ആദ്യഇലവനിൽ സ്ഥാനം പിടിക്കാൻ ലിയോ മെസ്സിക്ക് സാധിച്ചിട്ടില്ല. മത്സരത്തിന്റെ ആദ്യ പകുതിക്ക് ശേഷം 53 ആം മിനുട്ടിൽ സൂപ്പർതാരം അൽ വാരസിനെ പിൻവലിച്ചാണ് അർജന്റീന കോച്ചായ ലയണൽ സ്കലോണി ലിയോ മെസ്സിയെ കളത്തിലിറക്കിയത്.

നാളെ നടക്കുന്ന പെറുവുമായുള്ള അർജന്റീനയുടെ പോരാട്ടത്തിൽ അർജന്റീന താരമായ മെസ്സിക്ക് മുഴുവൻ സമയവും കളിക്കാൻ സാധിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ആശങ്ക പരത്തുന്നത്. അർജന്റീന ദേശീയ ടീം പരിശീലകനായ ലയണൽ സ്കലോണി തിങ്കളാഴ്ച നടന്ന പത്രസമ്മേളനത്തിൽ ഇതിനെക്കുറിച്ച് സംസാരിച്ചു.

” ലയണൽ മെസ്സി ആരോഗ്യപരമായി സുഖമായിരിക്കുന്നു,അദ്ദേഹം ഇപ്പോഴും പരിശീലനത്തിലാണ്, ഇതിനെ സംബന്ധിച്ച് നാളെ ഞങ്ങൾ തീരുമാനം എടുക്കുന്നതാണ്.. ഇതിനെക്കുറിച്ച് ലയണൽ മെസ്സിയോട് സംസാരിക്കും,അദ്ദേഹം സുഖമായിട്ടുണ്ടെങ്കിൽ അദ്ദേഹം തീർച്ചയായും കളിക്കും.കൂടുതലൊന്നും ഇതിനെ സംബന്ധിച്ച്എനിക്ക് സംസാരിക്കാൻ കഴിയില്ല എന്നാതാണ് അദ്ദേഹം അറിയിച്ചത്.

മാത്രമല്ല മെസ്സി കളിച്ചില്ലെങ്കിൽ മാർട്ടിനസോ,അൽവാരസോ ആരാണ് കളിക്കുക എന്ന് സ്കലോണിയോട് ചോദിച്ചപ്പോൾ- ” അവർ രണ്ടുപേരും വ്യത്യസ്ത സവിശേഷതകൾ ഉള്ള കളിക്കാരാണ്. അതിനാൽ തന്നെ കളിയുടെ ഗതിക്കനുസരിച്ച് മാത്രമേ അത് നിർണയിക്കാൻ സാധിക്കുകയുള്ളൂ… -എന്ന് അദ്ദേഹം പ്രതികരിച്ചു.

മാത്രമല്ല ഉറുഗ്യെ ക്കും ബ്രസീലിനും എതിരായുള്ള നവംബറിൽ നടക്കുന്ന വേൾഡ് കപ്പ് ക്വാളിഫൈയിങ് മത്സരങ്ങൾക്ക് മുമ്പുള്ള മിയാമിയിൽ ഉള്ള മെസ്സിയുടെ ഏഷ്യൻ പര്യടനത്തെ കുറിച്ചും സ്കലോണിയോട് ചോദിച്ചു. അതൊന്നും മെസ്സിയുടെ കളിയെ ബാധിക്കില്ല എന്ന് തന്നെയാണ് അദ്ദേഹം വീണ്ടും വെളിപ്പെടുത്തിയത്.”