ലാറ്റിൻഅമേരിക്കയിൽ ഒന്നാമനായി അർജന്റീന താരം, ലിയോ മെസ്സി റോസാരിയോയിലെത്തിതിന്റെ കാരണം | Lionel Messi

പരാഗ്വയുമായി നടന്ന വേൾഡ് കപ്പ് ക്വാളിഫയേഴ്സ് മത്സരത്തിൽ 1 -0 എന്ന ഗോൾ വ്യത്യാസത്തിലാണ് സ്കലോണിയുടെ ടീം വിജയിച്ചത് .ഈ മാസം 18ന് നടക്കുന്ന അർജന്റീന യും പെറുവും തമ്മിലുള്ള വേൾഡ് കപ്പ് ക്വാളിഫയേഴ്സ് മത്സരത്തിന്റെ ഭാഗമായി ഞായറാഴ്ച നടന്ന ട്രെയിനിങ് സെഷനുകൾക്ക് ശേഷം അർജന്റീന സൂപ്പർ താരമായ ലയണൽ മെസ്സി മദേഴ്സ് ഡേ ആഘോഷിക്കാനായി തന്റെ അമ്മയായ “സീലിയ മരിയ കുക്കിററിനി ” യോടു കൂടെ ഫാമിലിക്കൊപ്പം റൊസാരിയോയിലേക്ക് യാത്ര ചെയ്തു.

നിലവിൽ ഒരു തോൽവി പോലും നേരിടാത്ത അർജന്റീന 9 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നില കൊള്ളുന്നത്. അർജന്റീന ക്യാപ്റ്റനായ ലിയോ മെസ്സി സമീപകാല കളികളിൽ നി ന്നുണ്ടായ പരിക്കുകൾ തുടർന്ന് അസ്വസ്ഥനായിരുന്നു. അതിനാൽ തന്നെ പരാഗ്വക്കെതിരെയുള്ള പോരാട്ടത്തിൽ അദ്ദേഹത്തിന് ആദ്യ ഇലെവനിൽ സ്ഥാനം പിടിക്കാൻ സാധിച്ചില്ല.ഇനിയുള്ള ട്രെയിനിങ് സെഷനുകൾ പൂർത്തിയാകുമ്പോൾ മാത്രമേ അദ്ദേഹം പതിനെട്ടാം തീയതി നടക്കുന്ന പെറുവുമായുള്ള മത്സരത്തിൽ ആദ്യ ഇലെവനിൽ സ്ഥാനം പിടിക്കുമോ എന്ന കാര്യത്തിൽ ഉറപ്പ് പറയാൻ സാധിക്കുകയുള്ളൂ.

എന്നാൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഇപ്പോൾ പരക്കുന്നത് ഞായറാഴ്ച നടന്ന ട്രെയിനിങ് സെഷനുകൾക്ക് ശേഷം അദ്ദേഹം തന്റെ കുടുംബവുമായി റോസാരിയോയിലേക്ക് യാത്ര ചെയ്തതാണ് . മദേഴ്സ് ഡേ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹം തന്റെ അമ്മയായ സീലിയ മരിയ കുക്കിറ്റിനിയോടൊപ്പം റൊസാരിയ യിലേക്ക് പറന്നത്. ആഘോഷത്തിന്റെ ഭാഗമായി തന്റെ അമ്മക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടു.തന്റെ അമ്മയായ സീലിയ മരിയ കുക്കിററിനിയുടെ ഇഷ്ട്ട വിഭവങ്ങൾ അദ്ദേഹം 2012 ൽ “ക്ലാരിൻ “ന്യൂസ് പേപ്പറിലൂടെ മുമ്പേ പുറത്തുവിട്ടതായിരുന്നു..

ഒരു ഫുട്ബോൾ പ്ലെയർ എന്നതിലുപരി തന്റെ കുടുംബത്തോടും ബന്ധുക്കളോടും വളരെയധികം സ്നേഹമുള്ള ഒരു പ്രതിഭയാണ് ലയണൽ മെസ്സി.മനുഷ്യസ്നേഹിയായ അദ്ദേഹം ധാരാളം സംഭാവനകൾ ലോകത്തിനു വേണ്ടി ചെയ്തിട്ടുള്ളതാണ്. ഫുട്ബോളിൽ എന്നപോലെ തന്റെ കുടുംബത്തോടൊപ്പം തന്റെ വിലപ്പെട്ട സമയം ചിലവഴിക്കാൻ വളരെ ഇഷ്ടപ്പെടുന്ന ഒരാൾ കൂടിയാണ് ലിയോ മെസ്സി.

അർജന്റീന സെന്റർ ബാക്ക് ആയ “ക്രിസ്ത്യൻ റൊമേറോ”ആണ് ഇപ്പോൾ പത്ര മാധ്യമങ്ങളിൽ ശ്രദ്ധേയനാകുന്നത്.സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇതുവരെ ഏറ്റവും കൂടുതൽ ഡ്യുവലുകൾ നേടിയ സെന്റർ ബാക്ക് താരം അർജന്റീനയുടെ ക്രിസ്ത്യൻ റോമേറൊയാണ്. 21/30 ഡ്യുവലുകളാണ് അദ്ദേഹം ഇത് വരെ സൗത്ത് അമേരിക്കൻ ക്വാളിഫയെർസിൽ കരസ്ഥമാക്കിയിട്ടുള്ളത്.
18 ന് നടക്കുന്ന പെറുവിനെതിരെയുള്ള മത്സരത്തിൽ അർജന്റീന ഇറങ്ങുന്നത് പുതിയ എവേ ജേഴ്സി ആയ പർപ്പിൾ നിറമുള്ള ജേഴ്സിയിലാണ്. മാത്രമല്ല പരിക്കുകളിൽ നിന്ന് സമ്പൂർണ്ണമായ മുക്തി നേടിയിട്ടില്ലെങ്കിലും മെസ്സി ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും എന്നതാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.