ഫ്രാൻസിനെ തോല്പിക്കുന്നതിന് മുൻപ് ഒരാൾ ഒഴികെ അർജന്റീന ടീമിലെ എല്ലാവരും പരിഭ്രാന്തരായിരുന്നു
2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയ അർജന്റീന ദേശീയ ടീം കഴിഞ്ഞ കുറച്ചു വർഷങ്ങളായി അപരാജിതരായി കുതിക്കുകയാണ്, ലോകകപ്പിൽ സൗദി അറേബ്യയുടെ 2-1 എന്ന സ്കോറിന്റെ തോൽവി വഴങ്ങിയത് ഒഴിച്ചുനിർത്തുകയാണെങ്കിൽ 2019 ന് ശേഷം അർജന്റീന ഇതുവരെ പരാജയപ്പെട്ടിട്ടില്ല.
ലിയോ മെസ്സിയുടെയും അർജന്റീനയുടെയും ചരിത്രത്തിൽ ഇടം നേടിയ 2022ലെ ഫ്രാൻസിനെതിരായ അർജന്റീനയുടെ വേൾഡ് കപ്പ് മത്സരത്തിനു മുമ്പ് നടന്ന സംഭവങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് അർജന്റീനയുടെ വേൾഡ് കപ്പ് ഹീറോയായ ക്രിസ്ത്യൻ റൊമേറോ. അർജന്റീന ടീമിൽ ലിയോ മെസ്സി ഒഴികെ ബാക്കിയെല്ലാവരും പരിഭ്രാന്തരായിരുന്നു എന്നും എന്നാൽ ലിയോ മെസ്സി വളരെ ശാന്തതയോടെയാണ് മത്സരത്തിനു മുമ്പ് തയ്യാറെടുത്തതെന്നും റൊമേറോ പറഞ്ഞു.
“ദേശീയ ടീമിനോടൊപ്പം ഉള്ള എന്റെ ആദ്യ ട്രെയിൻ സെഷനുകളിൽ എനിക്ക് സ്റ്റാർട്ടിങ് ലൈനപ്പിനോടൊപ്പം കളിക്കേണ്ടി വന്നു, രണ്ടോ മൂന്നോ തവണയാണ് അങ്ങനെ കളിക്കേണ്ടി വന്നത് എന്ന് ഞാൻ ഓർക്കുന്നു. അപ്പോൾ തന്നെ ലിയോ മെസ്സി എന്നെ സമീപിച്ച് അദ്ദേഹം എന്നോട് പറഞ്ഞു : ‘ നല്ല ആത്മവിശ്വാസത്തോടെയിരിക്കുക. ‘എന്ന്. പിന്നീട് മെസ്സി എനിക്ക് ഓരോ ഉപദേശങ്ങൾ നൽകുകയും ചെയ്തു.”
Cristian Romero: “In my first training session with the National Team I had to play with the starting lineup. I remember that I made 2 or 3 plays and Leo approached me and told me “good, like that, be with confidence.” and he began to give me an advice. I don’t know if he knows… pic.twitter.com/2RvIqVQ3w9
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 26, 2023
” ഞാനിപ്പോഴും ഓർക്കുന്നു ലോകകപ്പ് ഫൈനൽ മത്സരം കളിക്കാൻ പോകുന്നതിനു മുമ്പ് ഞങ്ങളിൽ ലിയോ മെസ്സി അല്ലാതെ ബാക്കി 10 പേരും അവിടെ ഉണ്ടായിരുന്നുവെന്ന് ഞാൻ ഓർക്കുന്നു. ഞാൻ വളരെ പരിഭ്രാന്തനും ഉത്കണ്ഠാകുലനുമായിരുന്നു, ഞാൻ പ്രാർത്ഥിച്ചു, അപ്പോഴാണ് ലിയോ മെസ്സി ബാത്ത്റൂമിൽ നിന്ന് വളരെ ശാന്തനായി നടന്നു വരുന്നത്, ഞാൻ മെസ്സിയെ നോക്കി, എനിക്ക് അദ്ദേഹത്തിന്റെ ശാന്തത കണ്ട് വിശ്വസിക്കാൻ കഴിഞ്ഞില്ല. മെസ്സിയോട് സംസാരിച്ചപ്പോൾ അവൻ ഞങ്ങളെ എല്ലാവരെയും ആശ്വസിപ്പിച്ചു.”- ക്രിസ്ത്യൻ റൊമേറോ പറഞ്ഞു.