മെസ്സിയെ ലോണിൽ ബാഴ്സയിലേക്കയക്കുമോ? മറുപടിയുമായി ഇന്റർ മിയാമി ഉടമ

മെസ്സിയെ ലോണിൽ ബാഴ്സയിലേക്കയക്കുമോ? മറുപടിയുമായി ഇന്റർ മിയാമി ഉടമ

അമേരിക്കയിൽ മികച്ച ഫോമിലാണ് ലയണൽ മെസ്സി. അരങ്ങേറ്റ മത്സരത്തിൽ തന്നെ കിടിലൻ ഫ്രീ കിക്കുമായി വരവറിയിച്ച മെസ്സി അമേരിക്കയിൽ ഇനിയും അത്ഭുതങ്ങൾ കാണിക്കുമെന്നുറപ്പാണ്. മെസ്സി അമേരിക്കയിൽ മികച്ച രീതിയിൽ പന്ത് തട്ടുന്നുണ്ടെങ്കിലും മെസ്സി അമേരിക്ക തിരഞ്ഞെടുത്തതിൽ അദ്ദേഹത്തിന്റെ ആരാധകരിൽ പലർക്കും ഇപ്പോഴും വിയോജിപ്പുണ്ട്.

ആ വിയോജിപ്പും അനിഷ്ടവും ആദ്യ ഘട്ടത്തിൽ തന്നെ ആരാധകർ പ്രകടിപ്പിച്ചതുമാണ്. മെസ്സിയിൽ യൂറോപ്പിൽ കളിക്കാനായിരുന്നു ആരാധകർ ആഗ്രഹിച്ചത്. പിഎസ്ജി വിടുന്ന സമയത്ത് മെസ്സിയെ തിരികെയെത്തിക്കാൻ ബാഴ്സയും ശ്രമങ്ങൾ നടത്തിയിരുന്നു. അതിനാൽ താരം ബാഴ്സയിലേക്ക് മടങ്ങി പോകുന്നത് കാണാൻ പല ആരാധകരും ആഗ്രഹിച്ചിരുന്നു. കൂടാതെ ഇന്റർമിയാമി താരത്തെ സ്വന്തമാക്കിയ സമയത്ത് മിയാമി താരത്തെ ബാഴ്സയിലേക്ക് ലോണിൽ അയക്കുമെന്നും പല ആരാധകരും ആഗ്രഹിച്ചിരുന്നു.

ഇപ്പോഴും മെസ്സിയെ ഇന്റർ മിയാമി ബാഴ്സയിൽ ലോണിൽ അയക്കുമെന്ന് പല ആരാധകരും കരുതുന്നുണ്ട്. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ഇന്റർ മിയാമിയുടെ ഉടമസ്ഥരിൽ ഒരാളായ ജോർജ് മസ്. മെസ്സിയെ ഒരു കാരണവശാലും ലോണിൽ അയക്കില്ല എന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കിയത്. താരം മിയാമിയിൽ തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.ജോർജെ മസിന്റെ ഈ പ്രസ്താവനയോടെ മെസ്സി ഇനി ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്.

നേരത്തെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് മെസ്സി ബാഴ്സ വിട്ടതും മെസ്സിയെ വീണ്ടും തിരികെയെത്തിക്കാൻ ബാഴ്സയ്ക്ക് സാധിക്കാത്തതും.2003 മുതൽ 2021 വരെ ബാഴ്സയിലുണ്ടായൊരുന്ന മെസ്സി പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്കാണ് പോയത്. എന്നാൽ ഫ്രാൻസിൽ അത്ര നല്ല അനുഭവമല്ല മെസ്സിക്ക് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്. മെസ്സിക്കെതിരെ കൂവി വിളിയടക്കം പിഎസ്ജി ആരാധകർ നടത്തിയിരുന്നു.

Comments (0)
Add Comment