ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പം അരങ്ങേറ്റം കുറിച്ച് സീസണിൽ ട്രോഫി നേടിതുടങ്ങിയിട്ടുണ്ട്. നിലവിൽ മേജർ സോക്കർ ലീഗ് മത്സരങ്ങളിൽ കളിക്കുന്ന ഇന്റർ മിയാമി പ്ലേഓഫ് സ്ഥാനം ലക്ഷ്യം വെച്ചുകൊണ്ടാണ് ലിയോ മെസ്സിക്കൊപ്പം സീസണിലെ ശേഷിക്കുന്ന ലീഗ് മത്സരങ്ങളിൽ കളിക്കുന്നത്. ഈയിടെ നടന്ന ഇന്റർവ്യൂവിൽ ഒരു കുട്ടി കൂടി ജനിക്കുവാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന രസകരമായ റിപ്പോർട്ടറുടെ ചോദ്യത്തിന് മെസ്സി മറുപടി നൽകി.
“ഒരു കുട്ടി കൂടി ഉണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്, ഞങ്ങൾ അതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തുന്നില്ലെങ്കിലും അതൊരു പെൺകുട്ടി ആയിരിക്കാൻ ആഗ്രഹിക്കുന്നു.” – ഈയിടെ നടന്ന ഇന്റർവ്യൂവിനിടെ ലിയോ മെസ്സി റിപ്പോർട്ടറുടെ ചോദ്യത്തിന് നൽകിയ മറുപടിയാണിത്,.
2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടി ക്ലബ് തലത്തിലേക്ക് മടങ്ങിയെത്തിയ ലിയോ മെസ്സിക്ക് ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിനിയിൽ നിന്നും ആഗ്രഹിക്കുന്ന രീതിയിലുള്ള സ്വീകരണം ലഭിച്ചിട്ടില്ല എന്ന് മെസ്സി പറഞ്ഞു. അർജന്റീന ടീമിലെ മറ്റ് താരങ്ങൾക്കെല്ലാം അവരുടെ ക്ലബ്ബിന്റെ ഭാഗത്തുനിന്നും സ്വീകരണങ്ങൾ ഉണ്ടായപ്പോൾ തനിക്ക് മാത്രം ലഭിച്ചില്ല എന്നാണ് ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ മെസ്സി പറഞ്ഞത്.
• “Another child?
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 21, 2023
Leo Messi: “We would love to have another child. We are not in the research phase but we would like the girl.” pic.twitter.com/jq9xcQz4vE
“ഫിഫ വേൾഡ് കപ്പ് നേടിയതിനു ശേഷം ക്ലബ്ബിലേക്ക് തിരിച്ചെത്തിയ അർജന്റീന താരങ്ങൾക്കെല്ലാം ക്ലബ്ബിന്റെ ഭാഗത്ത് നിന്നും സ്വീകരണങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു. പക്ഷേ ആ ടീമിൽ ക്ലബ്ബിന്റെ ഭാഗത്തുനിന്നും സ്വീകരണങ്ങൾ ലഭിക്കാത്ത ഏക വ്യക്തി ഞാനായിരുന്നു.” – ഈയിടെ നടന്ന ഇന്റർവ്യൂവിനിടെ ലിയോ മെസ്സി തനിക്ക് അനുഭവപ്പെട്ട കാര്യങ്ങൾ തുറന്നു പറഞ്ഞു. ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് ലോക ചാമ്പ്യനായി തിരികെ എത്തിയിട്ടും മെസ്സിയെ വേണ്ടവിധത്തിൽ പി എസ് ജി സ്വീകരിച്ചില്ല എന്നാണ് പറഞ്ഞത്.