തനിക്കെതിരെ പിഎസ്ജി ആരാധകർ കൂവാനുണ്ടായ കാരണം വ്യക്തമാക്കി മെസ്സി | Lionel Messi

ഇന്റർ മയാമിക്കു വേണ്ടി കളിക്കുന്ന സൂപ്പർതാരം ലയണൽ മെസ്സി പുതിയ ഇന്റർവ്യൂവിൽ തന്റെ മുൻ ക്ലബ്ബ് പി എസ് ജി യെക്കുറിച്ചും എംബാപ്പയെ കുറിച്ചും മനസ്സു തുറന്നു. പി എസ്ജി യിലേക്കുള്ള കൂടുമാറ്റം തന്റെ ആഗ്രഹത്തോടെ ആയിരുന്നില്ല എന്നും ലയണൽ മെസ്സി പറഞ്ഞു, തനിക്ക് അവിടെ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ കഴിഞ്ഞില്ല എന്ന കാര്യത്തോടൊപ്പം “ചില കാര്യങ്ങൾ നടക്കുന്നത് മറ്റൊരു കാരണത്താൽ ആണെന്ന്” മെസ്സി കൂട്ടിച്ചേർത്തു.

“ഓരോ കാര്യങ്ങളും സംഭവിക്കുന്നത് മറ്റൊരു കാരണം കൊണ്ടായിരിക്കാം, എനിക്ക് പിഎസ്ജിയിൽ തിളങ്ങാൻ കഴിഞ്ഞില്ല, ഒരുപക്ഷേ അതായിരിക്കാം ഞാൻ ലോക ചാമ്പ്യനാവാനുള്ള കാരണവും” മെസ്സി വ്യക്തമാക്കി. എംബാപ്പെയുമായി ഇപ്പോഴും മികച്ച ബന്ധമാണോ എന്ന് ചോദിച്ചപ്പോൾ മെസ്സി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു “അവിടെയുണ്ടായിരുന്ന എല്ലാവരുമായും ഞാൻ മികച്ച ബന്ധത്തിലാണ്”

പി എസ് ജി ആരാധകർ കൂവാനുണ്ടായ കാരണത്തെക്കുറിച്ചും മെസ്സി ഇങ്ങനെ പ്രതികരിച്ചു “അർജന്റീന ലോക ചാമ്പ്യന്മാരായത് ഫ്രാൻസിനെതിരെയാണ്,ആ അർജന്റീന ടീമിൽ ഞാനുമുണ്ടായിരുന്നു, ഫ്രാൻസ് ലോക ചാമ്പ്യന്മാരാവാത്തതിന്റെ കാരണത്താലാണ് അങ്ങനെ ഉണ്ടാവാനുള്ള കാരണം”

ഖത്തറിൽ ഫ്രാൻസിനെതിരെ ഫൈനൽ വിജയത്തിന് ശേഷം ലോക ചാമ്പ്യനായി മെസ്സി പിഎസ്ജിയിലേക്ക് മടങ്ങിയെത്തിയത്.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് തന്റെ ആദ്യ മത്സരത്തിന് മുന്നോടിയായി ക്ലബ്ബിന്റെ സ്റ്റേഡിയത്തിൽ ട്രോഫി പരേഡ് ചെയ്യാൻ ആഗ്രഹിച്ചു, എന്നാൽ ആരാധകരിൽ നിന്നുള്ള ചില തിരിച്ചടികൾ ഭയന്ന് ക്ലബ്ബ് അദ്ദേഹത്തെ അതിനു അനുവദിച്ചില്ല.