യൂറോ 2024 ലെ മരണഗ്രൂപ്പിൽ ഇറ്റലിയും , സ്പെയിനും , ക്രൊയേഷ്യയും | UEFA Euro 2024

ആതിഥേയരായ ജർമ്മനി യൂറോ 2024 ലെ ഉദ്ഘാടന മത്സരത്തിൽ ശനിയാഴ്ച മ്യൂണിക്കിൽ സ്കോട്ട്ലൻഡിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഗ്രൂപ് ബിയിൽ സ്പെയിനിനും ക്രോയേഷ്യക്കൊപ്പം മത്സരിക്കും. ജൂൺ 14 ന് മ്യൂണിക്കിൽ യൂറോ 2024 ആരംഭിക്കും, ജൂലൈ 14 ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിൽ ഫൈനൽ നടക്കും.

ടൂർണമെന്റിന്റെ 10 ആതിഥേയ നഗരങ്ങളിലൊന്നായ ഹാംബർഗിലെ എൽബ്ഫിൽഹാർമണി കൺസേർട്ട് ഹാളിലാണ് നറുക്കെടുപ്പ് നടന്നത്. ഗ്രൂപ് ഡിയിലാണ് ഫ്രാൻസും നെതർലൻഡും ഉൾപ്പെട്ടത്.ഇംഗ്ലണ്ട്, ഡെന്മാർക്ക്, സ്ലൊവേനിയ, സെർബിയ എന്നിവർ ഗ്രൂപ്പ് സിയിലാണ് ഇടം പിടിച്ചത്.ഗ്രൂപ്പ് ഇയിൽ ബെൽജിയം റൊമാനിയ, സ്ലൊവാക്യ, പ്ലേ ഓഫ് ബി വിജയികളും മത്സരിക്കും.ഗ്രൂപ്പ് എഫിൽ പോർച്ചുഗൽ, തുർക്കി, ചെക്ക് റിപ്പബ്ലിക്, പ്ലേ ഓഫ് സി ജേതാക്കളും ഉൾപ്പെടുന്നു.

ആതിഥേയർ സ്വയമേവ യോഗ്യത നേടുകയും 20 ടീമുകൾ യൂറോപ്യൻ യോഗ്യതാ മത്സരങ്ങളിലൂടെ മുന്നേറുകയും ചെയ്തു. ശേഷിക്കുന്ന ടീമുകൾ പ്ലെ കളിച്ച് ഫൈനലിൽ മത്സരിക്കും.ആറ് യൂറോ 2024 ഗ്രൂപ്പുകളിൽ ഓരോന്നിലും ആദ്യ രണ്ട് സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരായ നാല് മികച്ച ഫിനിഷർമാർക്കൊപ്പം 16 റൗണ്ടിലേക്ക് കടക്കും.

ഗ്രൂപ്പ് എ – ജർമ്മനി, ഹംഗറി, സ്കോട്ട്ലൻഡ്, സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് ബി – സ്പെയിൻ, അൽബേനിയ, ക്രൊയേഷ്യ, ഇറ്റലി
ഗ്രൂപ്പ് സി – ഇംഗ്ലണ്ട്, ഡെൻമാർക്ക്, സ്ലോവേനിയ, സെർബിയ
ഗ്രൂപ്പ് ഡി – ഫ്രാൻസ്, ഓസ്ട്രിയ, നെതർലൻഡ്സ്, പ്ലേ ഓഫ് വിജയി എ
ഗ്രൂപ്പ് ഇ – ബെൽജിയം, റൊമാനിയ, സ്ലൊവാക്യ, പ്ലേ ഓഫ് വിജയി ബി
ഗ്രൂപ്പ് എഫ് – പോർച്ചുഗൽ, തുർക്കിയെ, ചെക്ക് റിപ്പബ്ലിക്, പ്ലേ ഓഫ് വിജയി സി