കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ,ഗോവയോട് തോറ്റ് ഒന്നാം സ്ഥാനവും നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് 2023 -24 സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഫാറ്റർഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഗോവയോടാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച രണ്ടു എവേ മത്സരങ്ങളിലും പരാജയപെട്ടു. ലീഗിലെ മൂന്നാം മത്സരത്തിൽ മുബൈയോട് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു, ആദ്യ പകുതിയിൽ റൗളിൻ ബോർജസ് ആണ് ഗോവയുടെ ഗോൾ നേടിയത്. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന് ഒന്നാം സ്ഥാനവും നഷ്ടപ്പെട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഒന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് – എഫ്സി ഗോവ പോരാട്ടം. മത്സരത്തിന്റെ തുടക്കം മുതൽ ഗോവയുടെ ആധിപത്യമാണ് കാണാൻ സാധിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് കാര്യമായ അവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ സാധിച്ചില്ല. കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചത് ഗോവയായിരുന്നു.

ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഗോവ ഗോൾ നേടിയത്.വിക്ടർ റോഡ്രിക്വസിന്റെ ഫ്രീകിക്കിൽ നിന്ന് റൗളിൻ ബോർജസ് ആണ് ഗോവയുടെ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സമനില ഗോളിനായി കേരള ബ്ലാസ്റ്റേഴ്‌സ് കഠിനമായി ശ്രമിച്ചു കൊണ്ടിരുന്നു, എന്നാൽ ഹോം ഗ്രൗണ്ടിൽ ഗോവൻ പ്രതിരോധം ശക്തമായി നിലകൊണ്ടു.