ലിയോ മെസ്സിയെ സൈൻ ചെയ്യാൻ നോക്കിയത് ഇന്റർ മിലാനും ന്യൂകാസ്റ്റിലും, മെസ്സിയുടെ പ്രതികരണം ഞെട്ടിച്ചു..
കരാർ ഒപ്പ് വെച്ച രണ്ട് വർഷങ്ങൾ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനൊപ്പം ചെലവഴിച്ച അർജന്റീന നായകൻ ലിയോ മെസ്സി കരാർ അവസാനിക്കുന്നതിനാൽ ടീം വിടുമെന്ന് മനസിലാക്കിയ യൂറോപ്യൻ ക്ലബ്ബുകൾ അവസാന നിമിഷം ലിയോ മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും താരം ഓഫറുകൾ വേണ്ടെന്ന് വെച്ചു.
യൂറോപ്പിൽ കളിക്കുകയാണെങ്കിൽ അത് എഫ്സി ബാഴ്സലോണയിൽ മാത്രമായിരിക്കുമെന്ന് പറഞ്ഞ ലിയോ മെസ്സി സൗദിയിൽ നിന്നും വന്ന ബില്യൺ യൂറോയുടെ ഓഫറും തള്ളി പോയത് അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഡേവിഡ് ബെക്കാമിന്റെ ഇന്റർ മിയാമി ക്ലബ്ബിലേക്കാണ്.
സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിച്ച ലിയോ മെസ്സിക്ക് അതിന് കഴിഞ്ഞില്ല. എന്നാൽ യൂറോപ്പിൽ നിന്നും അവസാന നിമിഷം ലിയോ മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ നടത്തിയ ക്ലബ്ബുകൾ എതൊക്കയാണെന്ന് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ പോയന്റ് ടേബിളിൽ മൂന്നാം സ്ഥാനക്കാരായ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആണ് ലിയോ മെസ്സിയെ സൈൻ ചെയ്യാൻ ഓഫർ നൽകിയ ഒരു ടീം. ലിയോ മെസ്സിക്ക് പ്രീമിയർ ലീഗിൽ തന്റെ മാജിക് പുറത്തെടുക്കാനുള്ള അവസരമായിരുന്നു ന്യൂകാസ്റ്റിൽ നൽകിയത്, എന്നാൽ ലിയോ മെസ്സി ഈ ഓഫർ വേണ്ടെന്ന് വെച്ചു.
❗️The offers Messi had from Europe other than Barcelona was from Newcastle United and Inter Milan. @Laporteriabtv 🏴🇮🇹 pic.twitter.com/RDksgTd0Jl
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 9, 2023
മറ്റൊരു ക്ലബ്ബ് ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനാണ്. നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരം വരെയെത്തിയ ഇറ്റാലിയൻ ക്ലബ്ബിലേക്ക് ലിയോ മെസ്സി പോയിരുന്നെങ്കിൽ യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ തുടരാൻ ലിയോ മെസ്സിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഈ ഓഫറുകൾ എല്ലാം വേണ്ടെന്ന് വെച്ചുകൊണ്ട് തന്നെയാണ് താൻ അമേരിക്കയിലേക്ക് പോയതെന്ന് ലിയോ മെസ്സി പറഞ്ഞു.