ലിയോ മെസ്സി വന്നതിന് ശേഷമുണ്ടായ രസകരമായ മാറ്റങ്ങളെ കുറിച് മിയമി താരം പറയുന്നു |Lionel Messi

7 തവണ ബാലൻഡിയോർ വിന്നർ ആയ ലിയോ മെസ്സി ഈ മാസം 30ന് പാരീസിൽ നടക്കുന്ന ബാലൻഡിയോർ ജേതാവ് ആയെക്കും എന്ന് വാർത്തകൾ ഉണ്ട്. കളിക്കളത്തിൽ ഇടം കാലുകൊണ്ട് മായാജാലം തീർക്കുന്ന അർജന്റീനയുടെ സാക്ഷാൽ ലയണൽ മെസ്സി പൊതുവേ തന്റെ സഹതാരങ്ങളോടും കുടുംബത്തോടും ആദരവും ബഹുമാനവും പുലർത്തുന്ന ഒരു ഇതിഹാസം കൂടിയാണ്.

ഈയിടെ ‘ഇൻഫോ ബെയ് ‘എന്ന മാധ്യമത്തോട് ഇന്റർമിയാമി താരമായ ‘എഡിസൺ അസ്കോണ’ -മെസ്സിയുമായുമായുള്ള അത്താഴത്തിൽ നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ച് സംസാരിച്ചു. ഇതാണ് ഇപ്പോൾ നവ മാധ്യമങ്ങൾ എറ്റെടുത്തിരിക്കുന്നത് . വേനലിൽ യു എസ് എ യിലെ ഫ്ലോറിടയിൽ വച്ച് ഇന്റർമിയാമി താരങ്ങളോടൊപ്പം നടത്തിയ ആദ്യ എവേ മത്സരത്തിൽ പങ്കെടുക്കുന്നതിന് മുമ്പായിരുന്നു സംഭവം നടന്നത്.

ഇന്റർമിയാമി താരമായ ‘എഡിസൺ അസ്‌കോണ ‘ പറയുന്നു “ടീമിനൊപ്പം മെസ്സി നടത്തിയ ആദ്യ യാത്രയിൽ ഞങ്ങൾക്കായി ഒരു അത്താഴത്തിൽ അദ്ദേഹം പാടിയിരുന്നു.’ഡിആന്ദ്രെ യെഡ്‌ലിനും വിക്ടർ,ഉല്ലോവയും’ ആയിരുന്നു അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ചുമതല വഹിച്ചത്.പാടാനും തമാശ പറയാനുമുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് മെസ്സിയെ സ്റ്റേജിൽ കയറ്റിയത്-എന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞത്.

“ആദ്യം, ജോർഡി ആൽബയാണ് പാടാൻ പോയത് എന്നും , സെർജിയോയും ലിയോയും അവസാനമായിരുന്നു പോയത്”..മാത്രമല്ല “മെസ്സി ഇംഗ്ലീഷ് സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ല എന്നും മെസ്സി ഞങ്ങളുടെ അടുത്തേക്ക് കടന്നുവരുമ്പോൾ എല്ലാം അദ്ദേഹം’ ഗുഡ്മോണിങ് ‘എന്ന് ഇംഗ്ലീഷിൽ പറയുകയും ചെയ്യാറുണ്ട്, മാത്രമല്ല ഞങ്ങൾ താരങ്ങളെല്ലാം മെസ്സിയിൽ നിന്ന് സ്പാനിഷ് പഠിച്ചു തുടങ്ങുന്നുണ്ട് “- എന്നും അദ്ദേഹം ഇൻഫോ ബോയ് എന്ന മാധ്യമത്തിലൂടെ അറിയിച്ചു.

മെസ്സി തന്റെ ഇടം കാലിലെ മാന്ത്രികം കൊണ്ട് ആരാധകരെ വളരെയധികം വിസ്മിപ്പിച്ചിട്ടുണ്ട്. മാത്രമല്ല തന്റെ കുലീനതയുള്ള സ്വഭാവവും വിനയവും സാധാരണത്വവും അദ്ദേഹത്തെ ഇപ്പോഴും മുന്നോട്ട് നയിച്ചു കൊണ്ടിരിക്കുകയാണ്. 30 ന് പ്രാഖ്യാപിക്കുന്ന ബാലൻ ഡി ഓർ ജേതാവായി 8ആ മത്തെ ബാലൻ ഡി ഓർ റെക്കോർഡ് അർജന്റീന നായകനായ ലിയോ മെസ്സി നേടും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.”