ബ്രസീലിനെ നേരിടുന്നതിനേക്കാൾ ഇഷ്ടം അർജന്റീനയെ നേരിടുന്നത്, മെസ്സിയെ കുറിച്ചും റയൽ താരം പറയുന്നു | Lionel Messi

2026 ഫിഫ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളിൽ അടുത്തമാസം ശക്തരായ ടീമുകൾക്കെതിരെയാണ് നിലവിലെ ഫിഫ ലോകകപ്പിലെ ചാമ്പ്യന്മാരായ അർജന്റീന കളിക്കുന്നത്. ലാറ്റിൻ അമേരിക്കയിലെ ശക്തരായ ബ്രസീൽ, ഉറുഗ്വായ് എന്നീ ടീമുകളെയാണ് നവംബർ മാസത്തിൽ നടക്കുന്ന ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ ലയണൽ സ്കലോണിയുടെ അർജന്റീനക്ക് നേരിടേണ്ടത്.

നവംബർ 17ന് ഇന്ത്യൻ സമയം പുലർച്ച 5 30ന് ഉറുഗ്വായ്ക്കെതിരെയാണ് ആദ്യ മത്സരം. നവംബർ 22ന് ഇന്ത്യൻ സമയം രാവിലെ ആറുമണിക്കാണ് ആരാധകർ കാത്തിരിക്കുന്ന അർജന്റീന vs ബ്രസീൽ പോരാട്ടം വരുന്നത്. എന്തായാലും ഉറുഗ്വായി ത്വാരമായ ഫെഡറികോ വാൽവർഡെ അർജന്റീന നായകനായ ലിയോ മെസ്സിയെക്കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്.

തന്റെ കരിയറിൽ താൻ മാർകിങ് ചെയ്തതിൽ വെച്ച് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കിയ താരം എന്നാണ് ലിയോ മെസ്സിയെക്കുറിച്ച് റയൽ മാഡ്രിഡിന്റെ പ്രധാന താരമായ വാൽവർഡെ പറഞ്ഞത്. കൂടാതെ അർജന്റീനക്കെതിരെയാണോ ബ്രസീലിനെതിരെയാണോ കളിക്കുന്നത് ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചപ്പോൾ അർജന്റീനക്കെതിരെ കളിക്കുന്നതാണ് ഇഷ്ടമെന്ന് ഫെഡറിക്കോ വാൽവർഡെ ഈയിടെ നടന്ന അഭിമുഖത്തിനിടെ പറഞ്ഞു.

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിലെ 4 മത്സരങ്ങളിലും വിജയിച്ചു 12 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള അർജന്റീനക്ക് പിന്നിൽ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഉറുഗ്വായ്. നവംബർ 17ന് അർജന്റീനയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ചാണ് ലോകകപ്പ് യോഗ്യത മത്സരം അരങ്ങേറുന്നത്. അർജന്റീനയുടെ അപരാജിത കുതിപ്പിന് വിരാമമിടാൻ ലക്ഷ്യമാക്കിയാണ് ഉറുഗായ് താരങ്ങൾ എതിർപാളയത്തിലെത്തുന്നത്.