ലിയോ മെസ്സിയുടെ തലമുറയിൽ നിന്നും അഞ്ചോളം താരങ്ങളെ ലക്ഷ്യമാക്കി ഇന്റർ മിയാമിയുടെ നീക്കങ്ങൾ..

അർജന്റീന ഫുട്ബോൾ ടീം നായകനായ സൂപ്പർ താരം ലിയോ മെസ്സിയെ ടീമിലെത്തിച്ചതിന് പിന്നാലെ വമ്പൻ താരങ്ങളെ ലക്ഷ്യമിടുന്ന ഇന്റർ മിയാമി മെസ്സിയുടെ സഹതാരമായിരുന്ന സെർജിയോ ബുസ്കറ്റ്‌സിനെ സ്വന്തമാക്കിയിരുന്നു. ഇരുതാരങ്ങളുടെയും ഒഫീഷ്യൽ സൈനിങ് നാളെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലിയോ മെസ്സി, സെർജിയോ ബുസ്കറ്റ്സ് എന്നിവരെ കൂടാതെ വേറെയും നിരവധി സൂപ്പർ താരങ്ങൾക്ക് വേണ്ടി ഇന്റർ മിയാമി നീക്കങ്ങൾ നടത്തുന്നുണ്ട്. ജോർഡി ആൽബയെ പോലെയുള്ള മെസ്സിയുടെ മുൻ സഹതാരങ്ങളാണ് ഇന്റർ മിയാമി ലിസ്റ്റിലുള്ളവരിൽ ചിലർ.

എന്തായാലും ലിയോ മെസ്സിയുടെ നാട്ടിൽ നിന്നും കിടിലൻ യുവ സൂപ്പർ താരങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളിലേക്ക് കൂടി മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി പ്രവേശിച്ചിട്ടുണ്ട്. അർജന്റീന ലീഗിൽ കളിക്കുന്ന 19-21 വയസ്സ് മാത്രമുള്ള അഞ്ചോളം യുവ താരങ്ങളാണ് ഇന്റർ മിയാമിയുടെ ലിസ്റ്റിലുള്ളത്.

അർജന്റീന ലീഗിൽ നിന്നും ഇന്റർ മിയാമി കൊണ്ടുവരാൻ ലക്ഷ്യമാക്കുന്ന അഞ്ച് യുവ താരങ്ങളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

– 20 year old Facundo Farias, Colon (advanced negotiations)

– 19 years old Tomás Avilés, Racing.

– 19 years old Juan Gauto, Huracan.

– 21 years old Cristian Medina, Boca Juniors.

– 20 years old Equi Fernandez, Boca Juniors

ബോക ജൂനിയർസിൽ നിന്നുമുള്ള രണ്ട് താരങ്ങൾ ഉൾപ്പടെ മറ്റു അർജന്റീനിയൻ ക്ലബ്ബുകളിൽ നിനുമുള്ള ഭാവി താരങ്ങളെയാണ് ഇന്റർ മിയാമി നോട്ടമിടുന്നത്. ഇതിൽ ഫാകുണ്ടോ ഫാരിയസിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ പോസിറ്റീവ് ദിശയിലാണ് പോകുന്നത്