മെസ്സിയെ കാണാൻ ആരാധകർ തടിച്ചുകൂടി, മെസ്സിയുടെ പരിക്ക് സംബന്ധിച്ച മെഡിക്കൽ അപ്ഡേറ്റ്

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള ക്യാമ്പിലാണ് നിലവിലുള്ളത്. 2026 ലെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ലാറ്റിനമേരിക്കൻ പോരാട്ടങ്ങളിൽ ആദ്യം മത്സരത്തിൽ ഇക്വഡോറിന് പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന യോഗ്യത മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

സൂപ്പർതാരമായ ലിയോ മെസ്സി നേടുന്ന ഫ്രീകിക്ക് ഗോളിനെ തുടർന്നാണ് അർജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് വിജയം നേടുന്നത്. എന്നാൽ മത്സരം പൂർത്തിയാകുന്നതിനുമുമ്പ് ലിയോ മെസ്സി കളം വിട്ടത് ആരാധകർക്ക് ചെറിയ ആശങ്ക ഉണ്ടാക്കി. പരിക്ക് സംബന്ധിച്ച് ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടതിനാലാണ് ലിയോ മെസ്സി കളം വിട്ടത് എന്നാണ് റിപ്പോർട്ടുകൾ.

വരുന്ന ബുധനാഴ്ച ബോളിവിയക്കെതിരെ അർജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യത മത്സരം അരങ്ങേറാൻ ഒരുങ്ങവേ ലിയോ മെസ്സി അടുത്ത മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്, അർജന്റീനയിൽ വച്ച് മെഡിക്കൽ പരിശോധനയ്ക്ക് വിധേയനായ ലിയോ മെസ്സിയുടെ പരിക്ക് സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ചിട്ടുണ്ട്.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിക്ക് കാര്യമായ പരിക്കുകൾ ഇല്ല എന്ന് മെഡിക്കൽ റിപ്പോർട്ടുകളിൽ തെളിഞ്ഞതിനാൽ താരം ബൊളിവിയക്കെതിരായ മത്സരത്തിനു വേണ്ടി അർജന്റീന സ്ക്വാഡിനോടൊപ്പം യാത്ര ചെയ്യുമെന്നാണ് അറിയാനാവുന്നത്. അതേസമയം മെഡിക്കൽ പരിശോധനയ്ക്ക് എത്തിയ ലിയോ മെസ്സിയെ കാണാൻ നിരവധി ആരാധകരാണ് തടിച്ചുകൂടിയത്.