പിഎസ്ജി ക്ലബ് വിട്ട സൂപ്പർ താരം ലിയോ മെസ്സിയുടെ ട്രാൻസ്ഫർ സംബന്ധിച്ച ചർച്ചകളാണ് നിലവിൽ അരങ്ങേറുന്നത്. കഴിഞ്ഞയാഴ്ചയാണ് പാരീസ് സെന്റ് ജെർമെയ്നിനായി ലയണൽ മെസ്സി തന്റെ അവസാന മത്സരം കളിച്ചത്.സൂപ്പർ താരം ടീം വിട്ടതോടെ സോഷ്യൽ മീഡിയകളിൽ പിഎസ്ജിക്ക് വൻ തിരിച്ചടി ഉണ്ടായിട്ടുണ്ട്.
മെസ്സി ക്ലബ് വിടുന്ന പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പിഎസ്ജിയുടെ പോസ്റ്റിന് താഴെ കമന്റ്മായി എത്തിയിരിക്കുകയാണ് സെർജിയോ അഗ്യൂറോയുടെ മകൻ അഗ്യൂറോ ബെഞ്ചമിൻ.പിഎസ്ജി ക്ലബ്ബിന് ലിയോ മെസ്സി എന്നത് തന്നെ വളരെ വലുതായിരുന്നു എന്നാണ് അഗ്യൂരോ ബെഞ്ചമിൻ പറഞ്ഞത്. സ്വന്തം ക്ലബ്ബായ പിഎസ്ജിയുടെ ഫാൻസിന്റെ നിരന്തരമായ കൂവലുകൾ എല്ലാ തവണത്തെയും പോലെ അവസാന മത്സരത്തിലും ലിയോ മെസ്സി ഏറ്റുവാങ്ങിയിരുന്നു, അവസാന മത്സരത്തിൽ പോലും മികച്ച യാത്രയയപ്പ് നൽകാൻ പിഎസ്ജി ഫാൻസ് തയ്യാറല്ലായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരനെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി ക്ലബ്ബിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുന്ന നിരവധി ആരാധകരാണ് ഇപ്പോൾ അൺഫോളോ ചെയ്യാൻ തുടങ്ങിയത്. ജൂൺ 3 മുതൽ, PSG യുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിൽ 1.6 ദശലക്ഷത്തിലധികം അക്കൗണ്ടുകൾ അൺ ഫോളോ ചെയ്തിട്ടുണ്ട്.ലയണൽ മെസ്സിക്ക് പകരക്കാരനായി മാർക്കോ അസെൻസിയോയെ സൈൻ ചെയ്യാൻ പിഎസ്ജി ഒരുങ്ങുകയാണ്.L’Equipe-ലെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് താരത്തിന്റെ സൈനിങ് ക്ലബ്ബ് ഉടൻ പ്രഖ്യാപിക്കും.
ലയണൽ മെസ്സിയാകട്ടെ ബാഴ്സലോണയുടെ തിരിച്ചുവരവ് സംബന്ധിച്ച് ചർച്ചകൾ നടത്തിവരികയാണ്. ലാ ലിഗ മെസ്സി സൈനിംഗിന് ഗ്രീൻ സിഗ്നൽ നൽകിയിരിക്കുകയാണ്. മെസ്സി ക്ലബ്ബിലേക്ക് മടങ്ങി വരാൻ ആഗ്രഹിക്കുന്നുവെന്ന് മെസ്സിയുടെ പിതാവും അഭിപ്രായപ്പെട്ടിരുന്നു. ബാഴ്സലോണയിൽ വീണ്ടും ചേരാൻ സാധിച്ചില്ലെങ്കിൽ മെസ്സിക്ക് ഓഫറുകളിൽ കുറവുണ്ടാകില്ല. അൽ ഹിലാൽ, ഇന്റർ മിയാമി എന്നി ക്ലബുകളിൽ നിന്നും വമ്പൻ ഓഫറാണ് മെസ്സിയെ തേടിയെത്തിയത്.
Kun Aguero’s son, Benjamin Aguero comment on PSG post: “He was too big for you.” 🇦🇷❤️ pic.twitter.com/5oyMjJOg8C
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 5, 2023
13-ാം വയസ്സിൽ ബാഴ്സലോണയുടെ യൂത്ത് സെറ്റപ്പിൽ ചേരുകയും 778 മത്സരങ്ങളിൽ നിന്ന് 672 ഗോളുകൾ നേടി ക്ലബിന്റെ എക്കാലത്തെയും മികച്ച സ്കോററുമായി മെസ്സി മാറിയിരുന്നു.2021-22, 2022-23 സീസണുകളിൽ PSGക്കൊപ്പം ലീഗ് 1 കിരീടവും 2022 ജൂലൈയിൽ ഫ്രഞ്ച് സൂപ്പർ കപ്പും നേടി.