ബാഴ്സലോണയിലേക്ക് മെസ്സിയുടെ തിരിച്ചുവരവിന്റെ സാധ്യതകൾ മങ്ങി.

പാരിസ് സെന്റ് ജർമയിനോട്‌ വിട പറഞ്ഞുകൊണ്ട് പുതിയൊരു ക്ലബ്‌ തേടി നടക്കുന്ന ലിയോ മെസ്സിയുടെ ട്രാൻസ്ഫർ കാര്യത്തിൽ അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് സംഭവിക്കുന്നത്. ലാലിഗ പ്രശ്നങ്ങൾ കാരണം ആദ്യം ബുദ്ദിമുട്ടിയ ബാഴ്സലോണ കഴിഞ്ഞ ദിവസം ലാലിഗയുമായി നടന്ന ചർച്ചകൾക്കൊടുവിൽ കാര്യങ്ങൾ ശെരിയാക്കിയിരുന്നു.

പിന്നീട് ലിയോ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജെ മെസ്സിയുമായി എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ കൂടിക്കാഴ്ച നടത്തി. കാര്യങ്ങൾ വളരെ പോസിറ്റീവും വ്യക്തമായും മുന്നോട്ട് പോയെങ്കിലും ലാലിഗയുടെ അനുമതി കൂടാതെ മറ്റു ചില കാര്യങ്ങൾ കൂടി ബാഴ്‌സലോണക്ക് ശെരിയാക്കേണ്ടതുണ്ട് എന്നതിനാൽ വീണ്ടും മെസ്സി ട്രാൻസ്ഫർ ട്വിസ്റ്റുകളിൽ എത്തുകയാണ്.

എഫ്സി ബാഴ്സലോണക്ക് വേണ്ടി വീണ്ടും കളിക്കാനാണ് ലിയോ മെസ്സി ആഗ്രഹിക്കുന്നതെങ്കിലും ബാഴ്സയുടെ ഭാഗത്ത്‌ നിന്നും ഒഫീഷ്യൽ ഓഫർ ഇതുവരെ വരാത്തതിനാലാണ് ലിയോ മെസ്സിയും സംഘവും വിഷമിച്ചിരിക്കുന്നത്. എന്നാൽ ഈയൊരു സാഹചര്യം മുതലെടുത്തു കൊണ്ട് സൗദി ക്ലബ്ബ്‌ വീണ്ടും രംഗത്ത് എത്തുകയാണ്.

നേരത്തെ വർഷത്തിൽ 400മില്യൺ ഓഫർ ചെയ്ത സൗദി ക്ലബ്ബായ അൽ ഹിലാൽ ഇത്തവണ ഒന്നുകൂടി മികച്ച ഓഫർ ഇപ്പോൾ ലിയോ മെസ്സിക്ക് വേണ്ടി മുന്നോട്ട് വെച്ചിട്ടുണ്ട്. സമയം ബാഴ്സലോണക്കും ലിയോ മെസ്സിക്കും ഇടയിൽ ഒരു പ്രശ്നമായി വരുമ്പോൾ അൽ ഹിലാൽ നൽകിയ ഓഫറിന്റെ സമയവും തീരുമെന്ന ആശങ്കയാണ് മെസ്സി ട്രാൻസ്ഫസറിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്.

പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് റൊമേറോ റിപ്പോർട്ട്‌ ചെയുന്നത് പ്രകാരം ലിയോ മെസ്സി ബാഴ്സലോണക്ക് വരണമെങ്കിൽ നിലവിൽ ഒരു മിറാകിൾ നടക്കണം. ലാലിഗ അനുമതി ലഭിച്ചിട്ടും വേറെയും ചില പ്രശ്നങ്ങൾ കാരണം ബാഴ്സലോണയുടെ ഒഫീഷ്യൽ ഓഫർ ലഭിക്കാത്ത ലിയോ മെസ്സി പുതിയ ക്ലബ്ബിനെ കുറിച്ചുള്ള തീരുമാനത്തിൽ ആകെ ആശങ്കാകുലനാണ്.

എഫ്സി ബാഴ്സലോണക്ക് വേണ്ടി കാത്തിരുന്നു സമയം കഴിഞ്ഞുപോകുന്നു എന്നല്ലാതെ കാര്യമായ നീക്കങ്ങൾ ഇപ്പോൾ ഉണ്ടാകുന്നില്ല, മെസ്സിയെ ലാലിഗയിൽ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ഉറപ്പ് ഇനിയും മെസ്സിയുടെ ഏജന്റിന് ബാഴ്സലോണ നൽകിയിട്ടില്ല. ലിയോ മെസ്സിയുടെ ഭാവി ഉടനെ തന്നെ തീരുമാനിക്കേണ്ടതിനാൽ മറ്റു ക്ലബ്ബുകളുടെ ഓഫർ തീരുന്നതിന് മുൻപ് തന്നെ ഇക്കാര്യത്തിൽ മെസ്സിയും ഏജന്റും തീരുമാനം ഉടനെ എടുക്കും.