ജോസെ മൗറീഞ്ഞോക്ക് ലിയോ മെസ്സിയെയും അർജന്റീനയും ഇഷ്ടമാണെന്ന് അർജന്റീന താരം |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർ പരിശീലകനായ പോർച്ചുഗീസ് തന്ത്രജ്ഞൻ ജോസെ മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയുടെ പരിശീലകനാണ്. മുൻപ് റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് പോലെയുള്ള യൂറോപ്പിലെ പേരുകേട്ട വമ്പന്മാരെ പരിശീലിപ്പിച്ച ജോസെ മൗറീഞ്ഞോ ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനായി വാഴ്ത്തപ്പെട്ടിരുന്നു.

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയതിന് ശേഷം ടീമിലെത്തിയ എഎസ് റോമയുടെ അർജന്റീന താരം ഡിബാലയോട് മൗറീഞ്ഞോയുടെ സമീപനം എങ്ങനെയായിരിന്നുവെന്ന് ചോദിച്ചപ്പോൾ ഡിബാല വ്യക്തമായ ഉത്തരം നൽകി. ലോകകപ്പ്‌ നേടിവന്നതിന് ശേഷവും മൗറീഞ്ഞോ മികച്ച പരിചരണം നൽകിയിട്ടുണ്ട്. കൂടാതെ എല്ലാ അർജന്റീനക്കാരെയും മൗറീഞ്ഞോ സ്നേഹിക്കുന്നുണ്ടെന്ന് ഡിബാല പറഞ്ഞു.

“അദ്ദേഹം വളരെയധികം സന്തോഷത്തിലായിരുന്നു കാരണം അദ്ദേഹം അർജന്റീനക്കാരെ സ്നേഹിക്കുന്നുണ്ട്. അദ്ദേഹം എല്ലായിപ്പോഴും എന്നോടും ഡിമരിയയോടും മനോഹരമായ കാര്യങ്ങളാണ് സംസാരിക്കുന്നത്. മെസ്സിയെ കുറിച്ചും നല്ല കാര്യങ്ങളാണ് അദ്ദേഹം സംസാരിക്കുന്നത്, കാരണം അദ്ദേഹത്തിന് മെസ്സിയെ ഇഷ്ടമാണ്. എല്ലാ അർജന്റീനക്കാരോടും അദ്ദേഹത്തിന് വലിയ ഇഷ്ടമുണ്ട്.” – ഡിബാല പറഞ്ഞു.

നിലവിൽ ഇറ്റാലിയൻ ലീഗിൽ 11 മത്സരങ്ങളിൽ നിന്നും 17 പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്ന എ എസ് റോമ യുവേഫ യൂറോപ്പ ലീഗിൽ മൂന്ന് മത്സരങ്ങളിൽ മൂന്നും വിജയിച്ചു കൊണ്ട് ഗ്രൂപ്പിൽ ഒന്നാമതായി തുടരുകയാണ്. യുവേഫ യൂറോപ്പ ലീഗ് മത്സരത്തിൽ നാളെ സ്ലാവിയ പ്രാഹയെയാണ് എ എസ് റോമ നേരിടുന്നത്. അതിനുശേഷം ലാസിയോയേ നവംബർ 12ന് ഇറ്റാലിയൻ ലീഗിൽ നടക്കുന്ന പോരാട്ടത്തിൽ റോമ നേരിടും.