അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി വീണ്ടും ഇന്റർ ജേഴ്സിയിൽ ഇറങ്ങുകയാണ്.ലീഗ് കപ്പിലെ 32-ാം റൗണ്ടിൽ ഇന്റർ മിയാമി തങ്ങളുടെ ഫ്ലോറിഡ എതിരാളിയായ ഒർലാൻഡോ സിറ്റിയെ നേരിടും.ഗ്രൂപ്പ് ജേതാക്കളായി ഒർലാൻഡോ നോക്കൗട്ടിലേക്ക് യോഗ്യത നേടിയിട്ടുണ്ട്.
ഈ ഗെയിമിലെ വിജയികൾ ക്വാർട്ടർ ഫൈനലിൽ മസാറ്റ്ലാനെയോ എഫ്സി ഡാലസിനെയോ നേരിടും.ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫ്ലോറിഡ ഡെർബി ഇന്റർ മിയാമിയുടെ ഹോം ഗ്രൗണ്ടായ ഡിആർവി പിഎൻകെ സ്റ്റേഡിയത്തിലെ ഫോർട്ട് ലോഡർഡെയ്ലിലാണ് നടക്കുന്നത്.ലയണൽ മെസ്സിയുടെ വരവോടെ കരുത്തുപകരുന്ന ഇന്റർ മിയാമി വിജയം ഉറപ്പിച്ചാണ് ഇറങ്ങുന്നത്.സാന്റോസ് ലഗുണയെ 3-2ന് തോൽപ്പിച്ചാണ് ഒർലാൻഡോ സിറ്റി അവസാന 32-ലേക്ക് യോഗ്യത നേടിയത്.
ലയണൽ മെസ്സിയുടെ വരവിനു ശേഷം ഇന്റർ മിയാമി മികച്ച ഫോമിലാണ്. ജോർഡി ആൽബ കൂടി വന്നതോടെ അവർ കൂടുതൽ ശക്തരായി മാറി.ആദ്യ രണ്ട് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ നേടിയ മെസ്സി മൂന്നാം മത്സരത്തിലും ഗോൾ നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.അരങ്ങേറ്റ മത്സരത്തിൽ ഫ്രീകിക്കിൽ നിന്ന് 93-ാം മിനിറ്റിൽ ഗോൾ നേടിയ മെസ്സി രണ്ടാം മത്സരത്തിൽ ഇരട്ട ഗോളും അസിസ്റ്റും സ്വന്തം പേരിൽ്ക്കുറിച്ചു.
Rival confirmado✅😤
⚽Inter Miami vs Orlando | Round of 32 @LeaguesCup
🏠 @DRVPNKStadium
📅 Wednesday, August 2
🎟️https://t.co/PJxmcwCGJC pic.twitter.com/4eMinzOvfj— Inter Miami CF (@InterMiamiCF) July 30, 2023
ഇന്ററും ഒർലാൻഡോയും മുമ്പ് 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ഒർലാണ്ടോ ആറ് തവണ വിജയിക്കുകയും മൂന്ന് തവണ തോൽക്കുകയും ചെയ്തു. 2023 മെയ് മാസത്തിലെ അവസാന മീറ്റിംഗിൽ ഒർലാൻഡോ മിയാമിയെ 3-1 ന് തോൽപിച്ചു. ഇന്ററുമായുള്ള അവരുടെ അവസാന നാല് ഏറ്റുമുട്ടലുകളിൽ മൂന്നെണ്ണം ഒർലാൻഡോ വിജയിച്ചു.നാളെ പുലർച്ചെ ഇന്ത്യൻ സമയം 5 .30 ക്കാണ് മത്സരം.