വാക്ക് പാലിക്കാൻ അർജന്റീന, മെസ്സിയുടെ ചിത്രത്തിന് അരികിൽ ലോകകപ്പ്‌ ലക്ഷ്യമാക്കി പുതിയ സംവിധാനങ്ങൾ വരുന്നു.

2022-ലെ ഖത്തർ ഫിഫ ലോകകപ്പ്‌ നേടിയ അർജന്റീന ഫുട്ബോൾ ടീമിന്റെ നായകൻ ലിയോ മെസ്സിയെ സ്വന്തമാക്കിയ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമി സൂപ്പർ താരത്തിന്റെ സൈനിങ് ഒഫീഷ്യൽ ആയി പൂർത്തീകരിക്കുകയും ആരാധകർക്ക് മുന്നിൽ പ്രസന്റേഷൻ ചെയ്യുകയും ചെയ്തിട്ടുണ്ട്.

ലിയോ മെസ്സിയെ വരവേൽക്കാൻ മിയാമിയിൽ വലിയ ഒരു ചുവർചിത്രം ഇന്റർ മിയാമി നിർമ്മിച്ചത് ലോകശ്രദ്ധ നേടിയിരുന്നു. ലിയോ മെസ്സിയുടെ ഇന്റർ മിയാമി പ്രസന്റേഷൻ കാണാനെത്തിയ അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ചിക്വി ടാപിയ അർജന്റീന ആരാധകർക്ക് ഏറെ സന്തോഷം നൽകുന്ന വാക്കുകൾ പങ്ക് വെച്ചിരുന്നു.

മിയാമിയിലെ ലിയോ മെസ്സിയുടെ ഭീമൻ ചുവർ ചിത്രത്തിന് മുന്നിൽ നിന്ന് സംസാരിക്കുന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ ചിക്വി ടാപിയ അമേരിക്കയിലെ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഓഫീസ് മിയാമിയിൽ സ്ഥാപിച്ച ഈ ചുവർചിത്രത്തിന് അടുത്തായി പണിയുമെന്ന് പറഞ്ഞു.

കൂടാതെ 2024 കോപ്പ അമേരിക്ക, 2026 ഫിഫ ലോകകപ്പ്‌ എന്നിവയിൽ മത്സരിക്കാനൊരുങ്ങുന്ന അർജന്റീന ദേശീയ ടീമിന്റെ പരിശീലന ക്യാമ്പും ഈ ഏരിയയിൽ തന്നെ ഉണ്ടാകുമെന്നാണ് ചിക്വി ടാപിയ പറഞ്ഞത്. നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അങ്ങനെയൊരു മികച്ച പ്രോപ്പർട്ടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ.

അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഓഫീസ്, ഉൾപ്പെടെ പരിശീലനമൈതാനങ്ങളും അടങ്ങുന്ന ഈ സൗകര്യങ്ങൾ മിയാമിയിൽ തന്നെയാണ് നിർമ്മിക്കുന്നത്. ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റത്തിന് ശേഷം മിയാമി ഫുട്ബോൾ ആവേശത്തിലേക്ക് ഉയരുന്നുണ്ട്