ഇഷ്ട ടീം റയൽ മാഡ്രിഡ് ആണെങ്കിലും മെസ്സിയോ റൊണാൾഡോയൊ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരവുമായി നദാൽ |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും ആണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി ഫുട്ബോൾ ലോകത്തിലെ പ്രധാന താരങ്ങളായി കളിച്ചിരുന്നത്, എന്നാൽ നിലവിൽ രണ്ട് പേരും യൂറോപ്പ്യൻ ഫുട്ബോളിനോട് വിടപറഞ്ഞു. ഇപ്പോൾ പുതിയ യുവതാരങ്ങളാണ് യൂറോപ്യൻ ഫുട്ബോളിലെ പ്രധാന ചർച്ച വിഷയങ്ങൾ.

എന്നാൽ ലോകത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ രണ്ടുപേരായി വിശേഷിപ്പിക്കപ്പെടുന്ന പോർച്ചുഗീസ് നായകൻ ക്രിസ്ത്യാനോ റൊണാൾഡോയും അർജന്റീന നായകൻ ലിയോ മെസ്സിയും തമ്മിലുള്ള ആരാണ് ഏറ്റവും മികച്ചത് എന്നൊരു തർക്കവിഷയത്തിന് ഉത്തരം നൽകിയിരിക്കുകയാണ് ടെന്നീസ് സൂപ്പർതാരമായ റാഫേൽ നദാൽ.

ക്രിസ്ത്യാനോ റൊണാൾഡോ or ലിയോ മെസ്സി എന്ന ചോദ്യത്തിന് റാഫേൽ നദാൽ നൽകിയ മറുപടി മെസ്സി എന്നായിരുന്നു, പക്ഷേ തന്റെ ഇഷ്ട ടീം റയൽ മാഡ്രിഡ് ആണെന്നും റാഫേൽ നദാൽ പറഞ്ഞു. ഫ്രഞ്ച് സൂപ്പർതാരമായ റാഫേൽ നദാൽ നേരത്തെയും റയൽ മാഡ്രിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു.

ക്രിസ്ത്യാനോ റൊണാൾഡോ, ലിയോ മെസ്സി എന്നിവർ തമ്മിലുള്ള മികച്ച താരം ആരാണെന്നുള്ള തർക്ക വിഷയം ഇപ്പോഴും ഫുട്ബോൾ ലോകത്തെ തുടരുന്നുണ്ടെങ്കിലും ഖത്തറിലെ ഫിഫ വേൾഡ് കപ്പ് നേടിയ ലിയോ മെസ്സിക്ക് ക്രിസ്ത്യാനോ റൊണാൾഡോയെക്കാൾ അല്പം മുൻതൂക്കം ഉണ്ടെന്നാണ് ഫുട്ബോൾ പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ.