ലയണൽ മെസ്സിക്ക് വേണ്ടി യൂറോപ്പിൽ നിന്നും കൂടുതൽ ക്ലബ്ബുകൾ രംഗത്തേക്ക് വരുന്നു |Lionel Messi
ലോകഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ മുൻപന്തിയിലുള്ള അർജന്റീന നായകൻ ലിയോ മെസ്സി തന്റെ ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിടുന്ന കാര്യം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് വർഷത്തോളം ഫ്രഞ്ച് തലസ്ഥാനത് സമയം ചെലവഴിച്ചതിന് ശേഷമാണ് ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ സൂപ്പർ താരം ക്ലബ് വിടാനൊരുങ്ങുന്നത്.
ഫ്രീ ഏജന്റായി മാറുന്ന ലിയോ മെസ്സി ഇനി ഏത് ക്ലബ്ബിലേക്ക് പോകുമെന്നതാണ് ആരാധകർക്ക് അറിയാനുള്ളത്. മുൻ ക്ലബ്ബായ ബാഴ്സലോണയിലേക്ക് മെസ്സി മടങ്ങണമെന്നാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നത്. എന്നാൽ വമ്പൻ ഓഫറുമായി സൗദി ക്ലബ്ബായ അൽ ഹിലാൽ ഇപ്പോഴും രംഗത്തുണ്ട്, വർഷം 400മില്യൺ സാലറിയും വാണിജ്യപരമായ ഡീൽസ് തുടങ്ങിയ വമ്പൻ ഓഫർ തന്നെയാണ് ഇപ്പോഴും മെസ്സിക്ക് മുന്നിലുള്ളത്.
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം പിഎസ്ജിയിലെ തന്റെ അവസാന മത്സരവും കളിച്ചുകഴിഞ്ഞ ലിയോ മെസ്സി തന്റെ ഭാവിയെ കുറിച്ച് ഉടൻ തീരുമാനം എടുക്കും. അടുത്ത ക്ലബ് ഏതാണെന്ന കാര്യത്തിലാണ് ലിയോ മെസ്സി ഉടനെ തന്നെ തീരുമാനം കൈകൊള്ളുക, മെസ്സിയുടെ ഏജന്റും പിതാവുമായ ജോർജെ മെസ്സിയോടൊപ്പം ആലോചിച്ചുകൊണ്ട് തീരുമാനം എടുക്കുന്നതിന്റെ ഫൈനൽ സ്റ്റേജുകളിലേക്ക് മെസ്സി കടന്നിട്ടുണ്ട്.
നേരത്തെ നൽകിയ ഓഫറുമായി ഇന്റർ മിയാമി താരത്തിന് വേണ്ടി രംഗത്തുണ്ട്, വമ്പൻ ഓഫറുമായി സൗദി ക്ലബ്ബായ അൽ ഹിലാൽ ഇപ്പോഴും ലിയോ മെസ്സിക്ക് വേണ്ടി ശ്രമങ്ങൾ തുടരുകയാണ്. അതേസമയം ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ സംബന്ധിച്ചുള്ള അനുമതിക്ക് വേണ്ടി കാത്തിരിക്കുകയാണ് എഫ്സി ബാഴ്സലോണ, ഇതുവരെ ഒരു ഒഫീഷ്യൽ ബിഡ് സമർപ്പിക്കാൻ പോലും ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല.
എഫ്സി ബാഴ്സലോണയിലേക്ക് തിരികെ പോകാം ലിയോ മെസ്സി ആഗ്രഹിക്കുന്നുണ്ടെങ്കിലും ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നങ്ങൾ കാരണം ഒഫീഷ്യൽ ബിഡ് ബാഴ്സലോണ നൽകാത്തതാണ് മെസ്സി ടു ബാഴ്സ ട്രാൻസ്ഫറിന് തടസ്സമാകുന്നത്. ലാലിഗയുടെ അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിലവിൽ എഫ്സി ബാഴ്സലോണ.ഈ ക്ലബ്ബുകളെയെല്ലാം കൂടാതെ അവസാന മണിക്കൂറുകളിൽ മറ്റു യൂറോപ്യൻ ക്ലബ്ബുകൾ കൂടി ലിയോ മെസ്സിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും, ലിയോ മെസ്സിയുടെ സൈനിങ്ങിന് വേണ്ടി യൂറോപ്യൻ ക്ലബ്ബുകൾ രംഗത്ത് വരുമെന്നും ശക്തമായ റിപ്പോർട്ടുകളുണ്ട്.
Lionel Messi will decide his future soon ✨🇦🇷 #Messi
— Fabrizio Romano (@FabrizioRomano) June 3, 2023
◉ Inter Miami, into the race as they have presented their bid;
◉ Al Hilal huge proposal remains valid on the table;
◉ Barça, waiting for La Liga; no official bid yet.
◉ More European clubs approaching in the last hours. pic.twitter.com/vYflemocVv
അതേസമയം അൽ ഹിലാലിന്റെ വമ്പൻ ഓഫർ ലിയോ മെസ്സിയുടെ പിതാവും ഏജന്റുമായ ജോർജെ മെസ്സി അംഗീകരിക്കുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. എഫ്സി ബാഴ്സലോണക്ക് സൈനിങ് നടത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ ലിയോ മെസ്സി ട്രാൻസ്ഫർ സാധ്യതകൾ ഏറ്റവും കൂടുതൽ വിരൽ ചൂണ്ടുന്നതും ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചുകൊണ്ടിരിക്കുന്ന സൗദി ലീഗിലേക്കാണ്.