ലിയോ മെസ്സിക്കൊപ്പം റാമോസും പടിയിറങ്ങുന്നു, രണ്ട് പേരുടെയും അവസാന മത്സരം ഇന്ന്

നായകൻമാരായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലിയോ മെസ്സിയും അടക്കിവാണ ലോകഫുട്ബോളിലെ ഈ യുഗത്തിന്റെ വില്ലനായി അറിയപ്പെട്ട സ്പാനിഷ് സൂപ്പർ താരം സെർജിയോ റാമോസ് ക്ലബ്‌ വിടുന്നതായി ഒഫീഷ്യൽ പ്രഖ്യാപനം. ഫിഫ വേൾഡ് കപ്പ്‌ ഉൾപ്പടെ തന്റെ കരിയറിൽ അതുല്യനേട്ടങ്ങൾ സ്വന്തമാക്കിയ റാമോസ് ഈ സീസൺ കഴിയുന്നതോടെ ഫ്രീ ഏജന്റായി മാറും.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ രാജാക്കന്മാരായ റയൽ മാഡ്രിഡിൽ നിന്നും ഫ്രീ ട്രാൻസ്ഫറിലാണ് സെർജിയോ റാമോസ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിലെത്തുന്നത്. ലിയോ മെസ്സിക്കൊപ്പം റാമോസിനെ കൂടി പിഎസ്ജി സൈൻ ചെയ്തതോടെ വമ്പൻ താരനിര അണിനിരക്കുന്ന ശക്തമായ ടീമായി പിaഎസ്ജി മാറിയിരുന്നു. എന്നാൽ റയൽ മാഡ്രിഡ്നും ബയേണിനും മുന്നിൽ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക് കാലിടറി.

കരാർ അവസാനിച്ചുകൊണ്ട് ഫ്രീ ഏജന്റാകുന്ന ലിയോ മെസ്സി ക്ലബ്ബിൽ തുടരില്ലെന്ന് പിഎസ്ജി പരിശീലകൻ ഒഫീഷ്യൽ ആയി പറഞ്ഞതിന് പിന്നാലെയാണ് താനും പിaഎസ്ജി ക്ലബ്‌ വിടുന്നതായി സെർജിയോ റാമോസ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തുന്നത്. ലീഗിലെ അവസാന മത്സരത്തിൽ പാർക് ഡെസ് പ്രിൻസസിൽ ഇറങ്ങുന്ന പിഎസ്ജി ടീമിൽ മെസ്സിയും റാമോസും പിഎസ്ജി ജേഴ്സിയിലെ അവസാന മത്സരം കളിക്കും.

ഈയൊരു ക്ലബ്ബും ആരാധകരും എല്ലായിപ്പോഴും തനിക്കു പ്രിയപ്പെട്ടതാണ് എന്നാണ് സെർജിയോ റാമോസ് പറഞ്ഞത്. ക്ലബ്‌ വിടുന്ന സെർജിയോ റാമോസ് അടുത്തതായി ഏത് ക്ലബ്ബിലേക്ക് പോകുമെന്ന് വ്യക്തമായിലെങ്കിലും സൗദിയിൽ നിന്നുമുള്ള ക്ലബ്ബുകൾ താരത്തിനു വേണ്ടി മികച്ച ഓഫറുകൾ മുന്നോട്ട് വെക്കുമെന്ന കാര്യം ഉറപ്പാണ്. പാർക് ഡെസ് പ്രിൻസസിലെ അവസാന മത്സരത്തിന് ഒരുങ്ങുകയാണ് സ്പാനിഷ് താരം.