ലയണൽ മെസ്സിയുടെ ട്രാൻസ്ഫർ അവസാനഘട്ടത്തിൽ, വരും മണിക്കൂറുകളിൽ താരത്തിന്റെ സൗദി ട്രാൻസ്ഫർ പ്രഖ്യാപനം ഉണ്ടായേക്കും

ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി പാരിസ് സെന്റ് ജർമയിന് വേണ്ടിയുള്ള തന്റെ അവസാന മത്സരം കളിച്ചുകഴിഞ്ഞു. അവസാന മത്സരത്തിനിടയിലും സ്വന്തം ക്ലബ്ബിന്റെ ഫാൻസിന്റെ കൂവലുകൾ ഏറ്റുവാങ്ങിയാണ് ലിയോ മെസ്സി പിഎസ്ജിയോട് വിട പറഞ്ഞത്.

ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിൻ വിടുന്ന ലിയോ മെസ്സിയെ ഫ്രീ ട്രാൻസ്ഫറിൽ സ്വന്തമാക്കാൻ നിരവധി യൂറോപ്യൻ ക്ലബ്ബുകളും രംഗത്ത് വരുന്നുണ്ട്. ഇന്റർ മിയാമി പോലെയുള്ള മറ്റു ക്ലബ്ബുകളും ലിയോ മെസ്സിക്ക് വേണ്ടി ഓഫറുകൾ നൽകുമ്പോൾ മെസ്സി ട്രാൻസ്ഫർ ഏറ്റവും കൂടുതൽ സാധ്യത കല്പികപ്പെടുന്നത് രണ്ട് ക്ലബ്ബുകളിലേക്കാണ്.

മടങ്ങി പോകണമെന്ന് ലിയോ മെസ്സിയും, ലിയോ മെസ്സി തിരികെ വരണമെന്ന് ബാഴ്സ ഫാൻസും ആഗ്രഹിക്കുന്നുണ്ടെങ്കിലും തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണക്ക് ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമം കാരണം ഒരു ഒഫീഷ്യൽ ബിഡ് പോലും സമർപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ലിയോ മെസ്സി കാത്തിരിക്കുന്നതും ഈയൊരു ഒഫീഷ്യൽ ഓഫറിനു വേണ്ടിയാണ്.

എന്നാൽ ലിയോ മെസ്സി തന്റെ ഭാവിയെ കുറിച്ച് ഉടനെ തന്നെ തീരുമാനം എടുക്കുമെന്ന് ഫാബ്രിസിയോ പറഞ്ഞിരുന്നു. നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം ലിയോ മെസ്സിയുടെ സൈനിങ് നേടുവാൻ വേണ്ടി സൗദി ക്ലബ്ബായ അൽ ഹിലാൽ പാരിസിലേക്ക് ഒരു പ്രത്യേക സംഘത്തിനെ തന്നെ അയച്ചിട്ടുണ്ട്. ലിയോ മെസ്സിയുടെ ഭാവി അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഈ സമയത്തിനുള്ളിൽ ലിയോ മെസ്സിയെ കൊണ്ടുവരാനുള്ള അനുമതി ലാലിഗയുടെ ഭാഗത്ത്‌ നിന്നും എഫ്സി ബാഴ്സലോണക്ക് ലഭിച്ചാൽ മെസ്സി നീക്കങ്ങൾ ബാഴ്സക്ക് ഒഫീഷ്യൽ ആയി നടത്താം. എന്നാൽ ലാലിഗയുടെ ഭാഗത്ത്‌ നിന്നും അനുമതി ലഭിച്ചില്ലെങ്കിൽ ലിയോ മെസ്സി ട്രാൻസ്ഫർ സൗദിയിലേക്ക് ഉറപ്പിക്കും.

അടുത്ത 48 മണിക്കൂറിനുള്ളിൽ ലിയോ മെസ്സിയുടെ സൈനിങ് നടത്താൻ അൽ ഹിലാൽ അവസാന അടവും പയറ്റാനൊരുങ്ങുകയാണ്. വർഷത്തിൽ 400മില്യനിന്റെ വമ്പൻ ഓഫർ നൽകിയാണ് അൽ ഹിലാൽ കാത്തിരിക്കുന്നത്. അതേസമയം ലിയോ മെസ്സിയുടെ കാര്യത്തിൽ ബാഴ്സലോണയുടെ സമയം തീർന്നുകൊണ്ടിരിക്കുകയാണ്.