അത്ഭുതപ്പെടുത്തുന്ന ഫ്രീകിക്ക് ഗോളുമായി മെസ്സി , വിജയവുമായി അർജന്റീന |Argentina

ഖത്തർ വേൾഡ് കപ്പ് നേടിയതിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീനക്ക് തകർപ്പൻ ജയം . പനാമക്കെതിരെ രണ്ടു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. സൂപ്പർ താരം ;ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനമാണ് അർജന്റീനക്ക് വിജയമൊരുക്കിയത്.തിയാഗോ അൽമാഡയും ,ലയണൽ മെസ്സിയുമാണ് അർജന്റീനക്ക് വേണ്ടി ഗോളുകൾ നേടിയത.ക്ലബ്ബിനും രാജ്യത്തിനുമായി തന്റെ 800-ാമത് കരിയർ ഗോൾ മെസ്സി തികക്കുകയും ചെയ്തു.

അർജന്റീനയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്.18 ആം മിനുട്ടിൽ ബോക്സിന്റെ അരികിൽ നിന്നും ലഭിച്ച ഫ്രീകിക്കിൽ നിന്നുമുള്ള ലയണൽ മെസ്സിയുടെ റോക്കറ്റ് ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. 24 ആം മിനുട്ടിൽ അലക്‌സിസ് മാക് അലിസ്റ്ററിന്റെ ഗോൾ ശ്രമവും പാഴായി പോയി. 29 ആം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയുടെ ലോംഗ് റേഞ്ചിൽ നിന്നുള്ള ഷോട്ട് ബാറിന് മുകളിലൂടെ പോയി. ബോക്സിനു അരികിൽ നിന്നുള്ള മെസ്സിയുടെ രണ്ടു ശ്രമങ്ങളും പനാമ പ്രതിരോധ ബ്ളോക്ക് ചെയ്തു.

44 ആം മിനുട്ടിൽ എൻസോ ഫെർണാണ്ടസിന്റെ ബോക്സിന്റെ അരികിൽ നിന്നുള്ള മികച്ചൊരു ഷോട്ട് പനാമ കീപ്പർ ജോസ് ഗുവേര രക്ഷപെടുത്തി .ഇതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. 56 ആം മിനുട്ടിൽ ലയാണ് മെസ്സി വീണ്ടും ഗോളിന് അരികിലെത്തി.ബോക്‌സിന്റെ അരികിൽ നിന്നുമുള്ള മെസ്സിയുടെ മനോഹരമായ ഫ്രീകിക്ക് തടയാൻ ഗോൾകീപ്പർ മികച്ചൊരു സേവ് നടത്തി.

അര്ജന്റീന ആരാധകരുടെ കാത്തിരിപ്പിന് ശേഷം 78 ആം മിനുട്ടിൽ അര്ജന്റീന ഗോൾ നേടി. ലയണൽ മെസ്സിയുടെ മനോഹരമായ ഫ്രീകിക് ക്രോസ്സ് ബാറിൽ തട്ടി മടങ്ങിയെങ്കിലും റീബൗണ്ടിൽ തിയാഗോ അൽമാഡ ലക്ഷ്യം കണ്ടു സ്കോർ 1 -0 ആക്കി. 89 ആം മിനുട്ടിൽ ബോക്സിനു അരികിൽ നിന്നും ലഭിച്ച ഫ്രീകിക്കിൽ നിന്നും ലയണൽ മെസ്സി നേടിയ മനോഹരമായ ഗോളിലൂടെ അര്ജന്റീന സ്കോർ 2 -0 ആക്കി ഉയർത്തി.