ലോകമെമ്പാടും ആരാധകരുണ്ട് ഫുട്ബോളിന്റെ മിശിഹാ ലയണൽ മെസ്സിക്ക്. ഇത്രയും കാലം യൂറോപ്പിലും ലാറ്റിൻ അമേരിക്കയിലും കളിച്ച മെസ്സി ഇപ്പോൾ ഫുട്ബാളിനെക്കാൾ ബാസ്‌ക്കറ്റ് ബോളിനും മറ്റും ജനപ്രീതിയുള്ള അമേരിക്കയിലേക്ക് ചേക്കേറിയപ്പോൾ അമേരിക്കയിലും ഫുട്ബോൾ തരംഗം ഉണ്ടാവുന്ന കാഴ്ചയാണ് നമ്മൾക്ക് കാണാൻ കഴിഞ്ഞത്.
ആരാരും ശ്രദ്ധിക്കപെടാതെ പോയ ഇന്റർ മിയാമി ഇന്ന് ലോകഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാവാനുള്ള കാരണവും ലയണൽ മെസ്സി തന്നെ. ഇന്റർ മിയാമിയുടെ സോഷ്യൽ മീഡിയയിലെ കുതിപ്പും മൂന്നിരട്ടി വില നൽകി മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിന് ടിക്കറ്റ് സ്വന്തമാക്കിയ ആരാധകരുമൊക്കെ മെസ്സിയുടെ അമേരിക്കൻ വിപ്ലവത്തിന്റെ തുടക്കം മാത്രമാണ്.ഇത്തരത്തിൽ ലോകത്തെല്ലായിടത്തും മെസ്സി തരംഗം പ്രതിഫലിക്കുമ്പോ ചർച്ചയാവുകയാണ് അന്താരാഷ്ട്ര മാധ്യമമായ CNNന്റെ ജേണലിസ്റ്റായ ആൻഡ്രസ് ഒപ്പൻഹെയ്മേരയുടെ വാക്കുകൾ.
ഹിമാലയത്തിലെ ബുദ്ധസന്യാസികൾക്ക് പോലും ലിയോ മെസ്സിയെ കുറിച്ച് അറിയാമെന്നാണ് ഇദ്ദേഹത്തിന്റെ വാക്കുകൾ. ഹിമാലയൻ മലനിരകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ഭൂട്ടാൻ. ഞാൻ അവിടെ സന്ദർശിച്ചിരുന്നു.അവിടെയുള്ള എല്ലാവർക്കും മെസ്സി അറിയാം. അവർ മെസ്സിയെ കുറിച്ച് സംസാരിക്കുന്നു. അവിടുത്തെ ബുദ്ധസന്യാസികൾക്ക് പോലും മെസ്സിയെ അറിയാമെന്നാണ് ഒപ്പൻഹെയ്മേറ പറയുന്നത്.ലോകമെമ്പാടും മെസ്സിക്ക് വലിയ സ്വീകാര്യതയുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ഒപ്പൻഹെയ്മേറയുടെ വാക്കുകൾ. ഇദ്ദേഹത്തിന്റെ വാക്കുകൾ മെസ്സി ആരാധകർ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.
Andres Oppenheimera (CNN Journalist): Messi will promote soccer in the USA because Messi is unique, a genius of football. I was in Bhutan, a country in the middle of the Himalayan mountains, everyone knew Messi, I visited Buddhist monasteries, I talked to Monks, they knew Messi. pic.twitter.com/DgurxIuNoQ
— Albiceleste News 🏆 (@AlbicelesteNews) July 8, 2023
അതെ സമയം ജൂലായ് 21 നായിരിക്കും മെസ്സിയുടെ മേജർ ലീഗ് സോക്കറിലെ അരങ്ങേറ്റം. മെക്സിക്കൻ ക്ലബ് ക്രൂസ് അസൂലിനെതിരേയായിരിക്കും മെസ്സിയുടെ അരങ്ങേറ്റം. മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വൻ വിലയ്ക്ക് വിറ്റഴിഞ്ഞിരുന്നു. കൂടാതെ മെസ്സിയുടെ അരങ്ങേറ്റത്തിനായി സ്റ്റേഡിയത്തിന്റെ സിറ്റിങ് കപ്പാസിറ്റി അടക്കം വർധിപ്പിച്ചിട്ടുണ്ട്.