ബാഴ്സലോണ വിടുന്ന തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ജോർഡി ആൽബക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മെസ്സി
ഒരു സീസൺ കൂടി ബാഴ്സലോണ കരാറിൽ ബാക്കി നിൽക്കെയാണ് ബാഴ്സലോണ താരമായ ജോർദി ആൽബ ക്ലബിൽ നിന്നും വിടവാങ്ങൽ പ്രഖ്യാപിച്ചത്. ബാൾഡേ ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയതോടെ അവസരങ്ങൾ കുറഞ്ഞതും ക്ലബ് വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടുമാണ് ബാഴ്സലോണയിൽ നിന്നും മുപ്പത്തിനാലുകാരനായ താരം പോകുന്നത്.
ലയണൽ മെസി തിരിച്ചുവരാനുള്ള സാധ്യത കൂടുതലാണെന്നിരിക്കെയാണ് ആൽബ ക്ലബ് വിടുന്നതെന്നത് പലർക്കും വിഷമമുണ്ടാക്കുന്ന കാര്യമാണ്. രണ്ടു താരങ്ങളും തമ്മിൽ മൈതാനത്തുള്ള ഒത്തിണക്കം വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയതാണ്. കഴിഞ്ഞ ദിവസം ആൽബക്ക് ഹൃദയസ്പർശിയായ വിടവാങ്ങൽ സന്ദേശം ലയണൽ മെസി സോഷ്യൽ മീഡിയയിലൂടെ നൽകുകയും ചെയ്തു.
“വെറുമൊരു സഹകളിക്കാരൻ എന്നതിനേക്കാൾ അപ്പുറം കളിക്കളത്തിൽ എന്റെ ഏറ്റവും മികച്ചൊരു കൂട്ടാളിയായിരുന്നു നിങ്ങൾ. അതിനു പുറമെ വ്യക്തിപരമായ നിലയിലും നമ്മൾ ഒരുപാട് മനോഹരമായ നിമിക്ഷങ്ങൾ ആസ്വദിച്ചു. നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ഞാൻ നല്ലത് നേരുന്നു, പുതിയ വഴി നിങ്ങൾക്ക് കൂടുതൽ വിജയങ്ങളും സന്തോഷവും നൽകട്ടെ. എല്ലാറ്റിനും നന്ദി ആൽബ, ആലിംഗനങ്ങൾ.” മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Lionel Messi with a message to Jordi Alba as Alba leaves FC Barcelona. pic.twitter.com/Cd70WmguWo
— Roy Nemer (@RoyNemer) May 24, 2023
2012ൽ വലൻസിയയിൽ നിന്നും ബാഴ്സലോണയിലേക്ക് ചേക്കേറിയ വലൻസിയ പതിനൊന്നു വർഷത്തെ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കി. താരം പോകുന്നതോടെ വേതനബിൽ കുറയുമെന്നത് ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. അതേസമയം ഇപ്പോഴും മികച്ച പ്രകടനം നടത്താൻ കഴിയുന്ന ആൽബ ഈ സീസണിനു ശേഷം ഏതു ക്ലബിലേക്കാണ് ചേക്കേറുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.