ഏഴ് തവണ ബാലൻ ഡി ഓർ ജേതാവായ ലിയോ മെസ്സി തന്റെ ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർ മിയാമിയിലേക്ക് പോയത്. യൂറോപ്പിൽ നിന്നുമുള്ള വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ ഉണ്ടായിട്ടും മെസ്സി അമേരിക്കൻ ക്ലബ്ബിൽ പോയത് ചിലരെ അത്ഭുതപ്പെടുത്തി.
2021-ൽ എഫ്സി ബാഴ്സലോണയിൽ നിന്നും പടിയിറങ്ങിയ ലിയോ മെസ്സി പിന്നീട് ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനുമായി രണ്ട് വർഷത്തെ കരാറിലാണ് ഒപ്പ് വെച്ചത്. രണ്ട് വർഷത്തെ പി എസ് ജി കരിയറിൽ ക്ലബ്ബിൽ നിന്നും ആരാധകരിൽ നിന്നും വിമർശനങ്ങളും സമ്മർദങ്ങളും നേരിട്ട ലിയോ മെസ്സി കരാർ അവസാനിച്ചതോടെ പിന്നീട് ക്ലബ്ബ് വിട്ടു.
ക്ലബ്ബ് വിട്ടതിനു ശേഷമുള്ള ഇന്റർവ്യൂവിൽ താൻ പി എസ് ജി യിലും പാരിസിലും ചെലവഴിച്ച സമയം വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്ന് മെസ്സി പറഞ്ഞു. അവസാന നാളുകളിൽ പി എസ് ജി യും മെസ്സിയും തമ്മിൽ ചെറിയ രീതിയിൽ പ്രശ്നങ്ങളുമുണ്ടായിരുന്നു. എന്തായാലും ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ നിന്നും പി എസ് ജി യെ ഫോളോ ചെയ്യുന്നത് നിർത്തിയിരിക്കുകയാണ് ലിയോ മെസ്സി.
Messi has unfollowed PSG from Instagram.
📱He only follows 4 teams now:
🇪🇸 Barcelona
🇦🇷 Newell’s
🏴 Manchester City
🏴 Chelsea pic.twitter.com/mjF6AMU7KT— All About Argentina 🛎🇦🇷 (@AlbicelesteTalk) July 14, 2023
നിലവിൽ നാല് ഫുട്ബോൾ ക്ലബ്ബുകളെ മാത്രമാണ് ലിയോ മെസ്സി ഇന്റസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നത്. ബാഴ്സലോണ, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ന്യൂവെൽസ് എന്നീ ക്ലബ്ബുകളെ മാത്രമാണ് മെസ്സി ഫോളോ ചെയ്യുന്നത്. നിലവിൽ അമേരിക്കയിലെത്തിയ താരം വൈകാതെ തന്നെ സൂപ്പർ താരം ഇന്റർ മിയാമിയിൽ ഒഫീഷ്യലി സൈൻ ചെയ്യും.