മെസ്സിയുടെ മഴവിൽ ഗോൾ കണ്ടു വാ പൊളിച്ച് സെറീന വില്യംസ്, കണ്ണീരണിഞ്ഞ് ഡേവിഡ് ബെക്കാം..

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലെ അരങ്ങേറ്റം മത്സരം കാണാൻ നിരവധി സെലിബ്രിറ്റീസും ആരാധകരുമാണ് എത്തിയത്. ലിയോ മെസ്സിയെ കാണാൻ വന്ന ആരാധകർക്ക് അദ്ദേഹം തകർപ്പൻ ഫ്രീക്ക് ഗോളുമായി ടീമിനെ വിജയിപ്പിച്ചുകൊണ്ട് തിരികെ സമ്മാനം നൽകി.

മത്സരം ഒരു ഗോളിന്റെ സമനിലയിൽ മുന്നോട്ടുപോകവേ ഇഞ്ചുറിയ സമയത്തിന്റെ അവസാന നിമിഷത്തിൽ ലിയോ മെസ്സി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോളാണ് ഇന്റർമിയാമിക്ക് വിജയം നേടിക്കൊടുക്കുന്നത്. ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ ആയിരുന്നു മെസ്സിയുടെ അരങ്ങേറ്റവും വിജയവും അരങ്ങേറിയത്.

ഇന്റർമിയാമി ജേഴ്സിയിലെ ലിയോ മെസ്സിയുടെ ആദ്യ ഗോൾ തന്നെ മനോഹരമായിരുന്നു, ലിയോ മെസ്സിയുടെ അവസാന നിമിഷത്തിലെ ഈ തകർപ്പൻ ഗോളിന് പിന്നാലെ ഇന്റർമിയാമി ഓണറുടെയും, ക്ലബ്ബ് പ്രസിഡന്റും ഫുട്ബോൾ ഇതിഹാസവുമായ ഡേവിഡ് ബെക്കാമിന്റെയും റിയാക്ഷൻ വളരെയധികം സന്തോഷം നൽകുന്നതാണ്.

ലിയോ മെസ്സിയുടെ ഗോളിന് പിന്നാലെ ഗംഭീര ആഘോഷം നടത്തുന്ന ഇന്റർ മിയാമി ഓണറുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ലഭ്യമാണ്. ഡേവിഡ് ബെക്കാം മെസ്സിയുടെ ഗോളിന് പിന്നാലെ കണ്ണീരണിഞ്ഞു, മെസ്സിയുടെ അരങ്ങേറ്റം മത്സരം കാണാനെത്തിയ തന്റെ ഫാമിലിയോടൊപ്പം ആണ് ഡേവിഡ് ബെക്കാം മെസ്സിയുടെ ഗോളും ആഘോഷിച്ചത്.

മത്സരം കാണാൻ എത്തിയ ടെന്നീസ് സൂപ്പർ താരം സെറീന വില്യംസ് ലിയോ മെസ്സിയുടെ ഗോൾ കണ്ടു വാ പൊളിച്ചിരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. മത്സരം കാണാനെത്തിയ മറ്റു പ്രശസ്ത താരങ്ങളായ ലെബ്രോൺ ജെയിംസ്, കിം കർദാശിൻ തുടങ്ങിയവരെല്ലാം മെസ്സിയുടെ ഗോൾ കണ്ട് അത്ഭുതപ്പെട്ട് നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലാണ്. രണ്ടാം പകുതിയിൽ പകരക്കാരനായി വന്നായിരുന്നു ലിയോ മെസ്സി മനോഹരമായ ഫ്രീകിക്കിലൂടെ വിജയഗോൾ നേടുന്നത്.