ഇന്റർ മിയാമിയിലെ അരങ്ങേറ്റവിജയം ലിയോ മെസ്സി സമർപ്പിച്ചത് ഈ താരത്തിന് വേണ്ടിയാണ്.. |Lionel Messi

അമേരിക്കയിലെ തന്റെ ഫുട്ബോൾ കരിയറിന് തുടക്കം കുറിച്ചുകൊണ്ട് ഇന്റർമിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച് അർജന്റീന സൂപ്പർ താരം ലിയോ മെസ്സി ഇന്നത്തെ മത്സരത്തിൽ തകർപ്പൻ ഫ്രീക്ക് ഗോളുൾപ്പെടെ നേടി ഇന്റർമിയാമിയെ മത്സരത്തിൽ വിജയിപ്പിച്ചിരുന്നു. ഇഞ്ചിന്റെ അവസാന നിമിഷത്തിൽ നേടുന്ന മെസ്സിയുടെ ഗോളിലാണ് ഇന്റർമിയാമി ഇന്നത്തെ മത്സരം വിജയിക്കുന്നത്.

മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും അവസാനം നിമിഷം ലഭിച്ച ഫ്രീ കിക്ക് വളരെ മനോഹരമായി ലിയോ മെസ്സി എതിർ വലയിലെത്തിച്ചുകൊണ്ട് ഇന്റർമിയാമിയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയമാണ് സമ്മാനിച്ചത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഇന്നത്തെ മത്സരത്തിലെ വിജയം മത്സരത്തിൽ പരിക്ക് ബാധിച്ച് പുറത്ത്പോയ ഇന്റർമിയാമി ടീമിലെ സഹതാരമായ ഇയാൻ ഫ്രേയ്ക്ക് സമർപ്പിക്കുന്നതായി ലിയോ മെസ്സി പറഞ്ഞു.

” ഇന്റർമിയാമിയുടെ ഈ മത്സരത്തിലെ ഇന്നത്തെ വിജയം മത്സരത്തിനിടെ പരീക്ക് ബാധിച്ച് ലോകർറൂമിൽ കഷ്ടപ്പെടുന്ന ഇന്റർമിയാമി ടീമിലെ എന്റെ സഹതാരമായ ഇയാൻ ഫ്രേയക്ക് സമർപ്പിക്കുകയാണ്, അദ്ദേഹം ഇന്നത്തെ മത്സരത്തിൽ പരിക്കേറ്റ് ലോക്കൽ റൂമിൽ വിശ്രമിക്കുകയാണ്. രണ്ട് സീരിയസായ പരിക്കുകളിൽ നിന്നും മുക്തി നേടിവന്ന ഇയാൻ ഫ്രേയ്ക്ക് ഇന്നും മത്സരത്തിനിടെ പരിക്ക് ബാധിച്ചു, ഇത് ദൗർഭാഗ്യകരമാണ്.” – ലിയോ മെസ്സി പറഞ്ഞു.

ഇന്റർമിയാമ്മയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന ലീഗ് കപ്പിലെ ഇന്റർമിയാമിയുടെ ആദ്യ മത്സരത്തിൽ മെക്സിക്കോ സിറ്റിയിൽ നിന്നുമുള്ള ക്രൂസ് അസൂൾ എന്ന ടീമിനെയാണ് ഇന്റർമിയാമി തോൽപ്പിച്ചത്. ലിയോ മെസ്സിയുടെ അരങ്ങേറ്റം കാണാൻ സെലിബ്രിറ്റീസ് ഉൾപ്പെടെ നിരവധി പേരാണ് ഇന്റർമിയാമിയുടെ സ്റ്റേഡിയത്തിലേക്ക് വന്നത്, ആരാധകരെ നിരാശരാകാതെ ലിയോ മെസ്സിയുടെ ഒരു മനോഹര ഫ്രീക്ഗോൾ ഇന്നത്തെ മത്സരത്തിൽ ആരാധകർക്ക് കാണാൻ കഴിഞ്ഞു.