ഏഴ് തവണ ബാലൻ ഡി ഓർ നേതാവായി ഫിഫ വേൾഡ് കപ്പും നേടിയ ലിയോ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പാരിസ് സെന്റ് ജർമയിനിലെ കരാർ അവസാനിച്ച് ടീം വിട്ടപ്പോൾ മെസ്സിയെ സ്വന്തമാക്കാൻ തയ്യാറായി നിന്നത് യൂറോപ്പിലെ ക്ലബ്ബുകൾ ഉൾപ്പടെ നിരവധി ടീമുകളാണ്.
എന്നാൽ ബാഴ്സലോണ അല്ലാതെ മറ്റൊരു ക്ലബ്ബും തനിക്കു യൂറോപ്പിൽ വേണ്ടെന്ന് വെച്ചുകൊണ്ട് ലിയോ മെസ്സി തന്റെ കരിയറിന്റെ പുതിയ അദ്ദ്ധ്യായം തുടങ്ങുവാൻ വേണ്ടി അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർ മിയാമി ക്ലബ്ബിലേക്ക് പോകാൻ തീരുമാനിച്ചു, നിരവധി ട്രാൻസ്ഫർ നീക്കങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ടാണ് ലിയോ മെസ്സി അവസാന തീരുമാനം എടുത്തത്.
അവധിക്കാല ആഘോഷവും കഴിഞ്ഞു വരുന്ന ലിയോ മെസ്സിയെ സ്വീകരിക്കാൻ ഇന്റർ മിയാമിയും തയ്യാറായി നിൽക്കുകയാണ്. ലിയോ മെസ്സിയുടെ ഇന്റർ മിയാമി പ്രസന്റേഷൻ എന്നാണ് എന്ന കാര്യത്തിൽ ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്. അർജന്റീനയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ജൂലൈ 16-നാണ് മെസ്സിയുടെ പ്രസന്റേഷൻ ഉണ്ടാവുക.
അടുത്ത ആഴ്ച മിയാമിയിൽ എത്തുന്ന ലിയോ മെസ്സി ഒഫീഷ്യൽ ആയി പേപ്പറുകളിലെല്ലാം സൈൻ ചെയ്തതിന് ശേഷം ഇന്റർ മിയാമി താരമായി ഒഫീഷ്യൽ ആയി മാറുകയും ഫാൻസിന് മുന്നിലേക്ക് നടന്നു നീങ്ങുകയും ചെയ്യും. ലിയോ മെസ്സിയുടെ ഇന്റർ മിയാമിയിലെ ആദ്യ മത്സരം ഈ മാസം ഉണ്ടായേക്കാം.
(🌕) Lionel Messi will arrive to Fort Lauderdale next Tuesday and settle all paperwork to officially become an #InterMiamiCF player. @ynwanico_14 🔜🇺🇸 pic.twitter.com/wVoVOY2YjI
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 7, 2023
നിലവിൽ കൂടുതൽ കരാർ വിവരങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഒരു വർഷത്തേക്ക് നീളുന്ന കരാറിലായിരിക്കും മെസ്സി സൈൻ ചെയുക എന്നാണ് റിപ്പോർട്ടുകൾ, അതിന് ശേഷം സ്വന്തം ഇഷ്ടപ്രകാരം കരാർ നീട്ടാനുള്ള വ്യവസ്ഥയും കാരായിലുണ്ടായിരിക്കും. ഫൈനൽ പേപ്പർ വർക്കുകൾ കഴിഞ്ഞതിന് ശേഷം കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.