അമേരിക്കയിൽ ലയണൽ മെസ്സിയുടെ വിളയാട്ടം ,വമ്പൻ വിജയവുമായി ഇന്റർ മിയാമി |Lionel Messi

കഴിഞ്ഞ 11 മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കാതിരുന്ന ഇന്റർ മിയാമിയിലേക്കായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കടന്നു വന്നത്. അത്കൊണ്ട് തന്നെ അമേരിക്കയിൽ എത്തിയപ്പോൾ മെസിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉണ്ടായിരുന്നു.

എന്നാൽ ആദ്യ മത്സരത്തിൽ തന്നെ മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളിനെതിരെ ഇഞ്ചുറി ടൈമിലെ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിക്ക് വിജയം നേടിക്കൊടുത്തത് രണ്ടാം മത്സരത്തിലും ഇരട്ട ഗോളോടെ തിളങ്ങിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ മെസ്സിയുടെ മികവിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളിന് അറ്റലാന്റ യുണൈറ്റഡിനെ പരാജയപ്പെടുത്തി. തകർന്ന് തരിപ്പണമായ ഒരു ടീമിന്റെ അത്യുഗ്രൻ തിരിച്ചുവരവാണ് മെസ്സിയുടെ വരവിനു ശേഷം കാണാൻ സാധിച്ചത്.

ക്യാപ്റ്റന്റെ ആംബാൻഡ്‌ അണിഞ്ഞിറങ്ങിയ മെസ്സി എട്ടാമി മിനുട്ടിൽ തന്നെ ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. എട്ടാം മിനുട്ടിൽ സെർജിയോ ബുസ്കെറ്റ് മധ്യനിരയിൽ നിന്നും നൽകിയ പാസ് മെസ്സി മനോഹരമായി വലയിലെത്തിക്കുകയായിരുന്നു. 22 ആം മിനുട്ടിൽ റോബർട്ട് ടൈലർ ഇടതു വശത്ത് നിന്നും നൽകിയ പാസ് വലയിലെത്തിച്ച് മെസ്സി സ്കോർ 2 -0 ആക്കി ഉയർത്തി.൪൪ ആം മിനുട്ടിൽ ക്രമാഷിയുടെ അസിസ്റ്റിൽ നിന്നും റോബർട്ട് ടൈലർ മിയാമിയുടെ മൂന്നാമത്തെ ഗോൾ നേടി.

53 ആം മിനുട്ടിൽ മെസ്സി നൽകിയ പാസിൽ നിന്നും ടൈലർ മിയാമിയുടെ നാലാമത്തെ ഗോൾ നേടി. വിജയം ഉറപ്പിച്ചതോടെ 77 ആം മിനുട്ടിൽ മെസ്സിയെ പിൻവലിച്ചു. 85 ആം മിനുട്ടിൽ അറ്റലാന്റക്ക് ഒരു പെനാൽറ്റി ലഭിച്ചില്ലെങ്കിലും അർജന്റീന താരം അൽമേഡ അത് പാഴാക്കി. വിജയത്തോടെ ലീഗ് കപ്പിൽ രണ്ടു മത്സരങ്ങളിൽ നിന്ന് 6 പോയിന്റുകൾ മിയാമി നേടിയപ്പോൾ അടുത്തഘട്ടം ഉറപ്പിച്ചു.