‘808 ആടുകളെ’ അണിനിരത്തി ലിയോ മെസ്സിയുടെ മുഖം വരച്ചു മെസ്സിയുടെ മിയാമി ഗോൾ ആഘോഷിച്ചു |Lionel Messi

ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരം ഏഴുതവണ സ്വന്തമാക്കിയ ലിയോ മെസ്സി തന്റെ അമേരിക്കയിലെ അരങ്ങേറ്റ മത്സരത്തിൽ ഇന്റർമിയാമിയെ അവസാന നിമിഷം നേടുന്ന ഫ്രീകിക്ക് ഗോളിൽ പരാജയപ്പെടുത്തിയിരുന്നു.

തന്റെ ഫുട്ബോൾ കരയിലെ 808 മത് ഗോൾ നേടിയ ലിയോ മെസ്സി മനോഹരമായ ഒരു ഫ്രീക്ക് ഗോളിലൂടെയാണ് ഇന്റർമിയാമിയെ വിജയിപ്പിക്കുന്നത്. ഇതോടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫ്രീകിക് ഗോളുകൾ നേടിയ ലിസ്റ്റിൽ അർജന്റീന ഇതിഹാസമായ ഡിഗോ മറഡോണയെ ലിയോ മെസ്സി മറികടന്നു.

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരമെന്ന് (GOAT) പലരും വിശേഷിപ്പിക്കപ്പെടുന്ന ലിയോ മെസ്സിയുടെ 808-മത് ഗോൾ നേട്ടം വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുകയാണ് ലിയോ മെസ്സിയുമായി സ്പോൺസർഷിപ്പ് ബന്ധത്തിലുള്ള ലെയ്സ് കമ്പനി.

808 ജീവനുള്ള ആടുകളെ അണിനിരത്തി ലിയോ മെസ്സിയുടെ മുഖം വരച്ചാണ് ലെയ്സ് കമ്പനി ലിയോ മെസ്സിയുടെ ഗോൾ നേട്ടം ആഘോഷിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിനു ശേഷം ഇന്റർമിയാമിൽ ലിയോ മെസ്സി നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു ഇത്. 808 ആടുകളെ അണിനിരത്തിയുള്ള ലേയ്സ് കമ്പനിയുടെ വീഡിയോ വൈറലാണ്.

ഇന്റർമിയാമി ജേഴ്സിലുള്ള രണ്ടാമത്തെ മത്സരത്തിന് നാളെ ഇന്ത്യൻ സമയം പുലർച്ച അഞ്ചുമണിക്ക് ലിയോ മെസ്സിയും സംഘവും അറ്റ്ലാൻഡ യുണൈറ്റഡിനെതിരെ ലീഗ് കപ്പ് മത്സരത്തിൽ ഇറങ്ങും. ലിയോ മെസ്സി ആയിരിക്കും ഇന്റർമിയാമിയുടെ പുതിയ ക്യാപ്റ്റൻ പരിശീലകനായ ടാറ്റ മാർട്ടിനോ ഇതിനകം പറഞ്ഞു കഴിഞ്ഞു.