ടീമിനുള്ളിൽ പ്രശ്നങ്ങളുണ്ടായിരുന്നു, ടീം വിടാനുള്ള ഓഫറുകൾ വന്നെങ്കിലും വേണ്ടെന്ന് വെച്ചുവെന്ന് അർജന്റീന സൂപ്പർ താരം

ഖത്തറിലെ ഫിഫ വേൾഡ് കപ്പ് അർജന്റീന ദേശീയ ടീമിനോടൊപ്പം നേടിയതിനു ശേഷം തന്റെ ക്ലബിലേക്ക് മടങ്ങിയെത്തിയപ്പോൾ ടീമിനുള്ളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് അർജന്റീന വേൾഡ് കപ്പ് ജേതാവായ ക്രിസ്ത്യൻ റോമേറോ. ഈയിടെ നടന്ന ഒരു ഇന്റർവ്യൂവിലായിരുന്നു ക്രിസ്ത്യൻ റോമേറോ സംസാരിക്കുന്നത്.

അർജന്റീനക്കൊപ്പം ഫിഫ വേൾഡ് കപ്പ് നേടിയതിനു ശേഷം ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തനിക്ക് നിരവധി ഓഫറുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ടോട്ടനം ഹോട്സ്പറിനൊപ്പം തുടരാൻ തനിക്ക് ഇഷ്ടമായതുകൊണ്ട് ആ ഓഫറുകൾ എല്ലാം നിരസിച്ചു എന്നും ക്രിസ്ത്യൻ റോമേറോ വെളിപ്പെടുത്തി.

“ലോകകപ്പ് നേടിയതിനു ശേഷം ഞാൻ ടോട്ടനത്തിൽ വന്നപ്പോൾ പരിശീലകനിൽ നിന്ന് അൽപ്പം വേർപിരിഞ്ഞ നിലയിലായിരുന്നു ടീം. എന്നാൽ എന്റെ പ്രചോദനത്തിന് ഒരു മാറ്റവും ഉണ്ടായില്ല, അത് എന്നും അങ്ങനെ തന്നെയായിരുന്നു, എന്നാൽ അവ വ്യത്യസ്തമായ സാഹചര്യങ്ങളായിരുന്നുവെന്ന് മാത്രം. ഞാൻ ക്ലബിൽ വന്നപ്പോൾ ടീം സ്റ്റാഫുകളിൽ നിന്നും താരങ്ങൾ വേറിട്ട നിലയിലായിരുന്നു. ടീമിനുള്ളിൽ ഇതുപോലെ പ്രശ്നങ്ങൾ സംഭവിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ”

“ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എനിക്ക് ഓഫറുകൾ ഉണ്ടായിരുന്നു, ഞാൻ ടോട്ടൻഹാമിൽ തുടരാനും എന്റെ ഏറ്റവും മികച്ച വർഷങ്ങൾ ഇവിടെ ആസ്വദിക്കാനും ആഗ്രഹിക്കുന്നതിനാൽ ഞാൻ ഓഫറുകൾ നിരസിച്ചു.” – അർജന്റീന വേൾഡ് കപ്പ്‌ ജേതാവ് ക്രിസ്ത്യൻ റൊമേറോ പറഞ്ഞു.

ഫിഫ ലോകകപ്പിൽ അർജന്റീനയുടെ ഡിഫൻസിലെ പ്രധാന താരമായി നിലകൊണ്ട ക്രിസ്ത്യൻ റോമേറോ പല സന്ദർഭങ്ങളിലും അർജന്റീനയെ ഗോൾ വഴങ്ങാതെ രക്ഷിച്ചിരുന്നു, ഫിഫ വേൾഡ് കപ്പ് അർജന്റീന നേടിയതിൽ വലിയൊരു പങ്കു തന്നെയാണ് ഡിഫൻസ് വാളിൽ നിന്നുകൊണ്ട് ക്രിസ്ത്യൻ റൊമേറോ എന്ന താരം വഹിച്ചിട്ടുള്ളത്.