പിഎസ്ജി വിടുന്നതിന് മുൻപ് മെസ്സി ഖലീഫിക്ക് നൽകിയ ഉപദേശം ചാമ്പ്യൻസ് ലീഗ് നേടാൻ ആ സൂപ്പർ താരത്തിനെ കൊണ്ടുവരിക എന്നതായിരുന്നു

2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണയുമായി കരാർ അവസാനിച്ചുകൊണ്ട് സൂപ്പർതാരമായ ലിയോ മെസ്സി 16 വർഷത്തിനുശേഷം ക്ലബ്ബിന്റെ പടിയിറങ്ങുന്നത്. ആരാധകരെ എല്ലാം വളരെയധികം ഞെട്ടിച്ച ഒരു പടിയിറക്കം ആയിരുന്നു ലിയോ മെസ്സിയുടെത്.

എന്നാൽ അല്പം ദിവസങ്ങൾക്കകം ലിയോ മെസ്സി മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറി, ഫ്രീ ട്രാൻസ്ഫറിലൂടെ ഫ്രഞ്ച് ലീഗിൽ കളിക്കുന്ന പാരീസ് സെന്റ് ജർമയിനിലേക്ക് ആയിരുന്നു ലിയോ മെസ്സിയുടെ കൂടുമാറ്റം. സുഹൃത്തുക്കളായ നെയ്മർ ജൂനിയർ, ഡി മരിയ, ലിയാൻഡ്രോ പരേഡസ് തുടങ്ങിയവരുടെ ക്ഷണമായിരുന്നു ലിയോ മെസ്സിയെ ഫ്രഞ്ച് തലസ്ഥാനത്തേക്ക് ആകർഷിച്ചത്.

രണ്ടുവർഷത്തെ കരാറിൽ പാരീസ് സെന്റ് ജർമയിനുമായി ഒപ്പുവെച്ച ലിയോ മെസ്സിക്ക് പി എസ് ജി യിലെ ദിനങ്ങൾ അത്ര സുഖകരമായിരുന്നില്ല. സ്വന്തം ഫാൻസിന്റെ അടുത്തുനിന്നും കൂവലുകളും വിമർശനങ്ങളും ഏറ്റുവാങ്ങിയ ലിയോ മെസ്സി പി എസ് ജി വിടാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. ഒടുവിൽ 2023ല്‍ പി എസ് ജിയുമായി കരാർ അവസാനിച്ച ലിയോ മെസ്സി അമേരിക്കയിലെ ഇന്റർമിയാമി ക്ലബ്ബിന് വേണ്ടി സൈൻ ചെയ്തു.പാരിസ് സെന്റ് ജർമയിൻ വിടുന്നതിനു മുമ്പ് പി എസ് ജി പ്രസിഡണ്ടായ നാസർ അൽ ഖലീഫിയോട് ലിയോ മെസ്സി ഉപദേശം നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്, ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബിൽ കളിക്കുന്ന ടോട്ടനം ഹോട്സ്പരിന്റെ ഇംഗ്ലീഷ് സ്ട്രൈക്കറായ ഹാരി കെയ്നിനെ ടീമിലെത്തിക്കാൻ ആണ് ലിയോ മെസ്സി ഖലീഫിയോട് ആവശ്യപ്പെട്ടത്.

കാരണം ഹാരി കെയ്നിനെ പോലെ പ്രൊഫൈലുള്ള ഒരു മികച്ച സ്ട്രൈകറുടെ കുറവാണ് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിൽ നിന്നും പി എസ് ജി യെ തടയുന്നത് എന്നാണ് ലിയോ മെസ്സിയുടെ അഭിപ്രായം. ട്രാൻസ്ഫർ വിൻഡോയിൽ കരാർ അവസാനിച്ചുകൊണ്ട് ക്ലബ് വിട്ട ലിയോ മെസ്സിക്ക് വേണ്ടി നിരവധി വമ്പൻ ക്ലബ്ബുകൾ രംഗത്തുവന്നെങ്കിലും താരം മേജർ സോക്കർ ലീഗിൽ കളിക്കാൻ തീരുമാനിക്കുകയായിരുന്നു