റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി ലയണൽ മെസ്സി | Lionel Messi

മുൻ അര്ജന്റീന ബൊക്ക ജൂനിയേർസ് ഇതിഹാസ താരം യുവാൻ റോമൻ റിക്വൽമെയുടെ വിടവാങ്ങൽ മത്സരത്തിൽ ഗോളുമായി സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം മാക്സി റോഡ്രിഗസിന്റെ വിരമിക്കൽ മത്സരത്തിൽ മെസ്സി ഹാട്രിക്ക് സ്വന്തമാക്കിയിരുന്നു.

റിക്വൽമിയുടെ വിടവാങ്ങൽ മത്സരത്തിൽ അർജന്റീനയും ബൊക്ക ജൂനിയേഴ്സും തമ്മിലാണ് ഏറ്റുമുട്ടിയത്.ബൊക്ക ജൂനിയേഴ്സിന്റ സ്റ്റേഡിയമായ ലാ ബോംബെനേരയിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. നിരവധി ആരാധകർ ഈ മത്സരം കാണാൻ വേണ്ടി എത്തിയിരുന്നു. അർജന്റീനയിലെ സൂപ്പർതാരങ്ങളും ലെജന്റുമാരുമൊക്കെ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.

“എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച രണ്ട് കളിക്കാരാണ് മെസ്സിയും മറഡോണയും. മെസ്സി ഉണ്ടായിരിക്കുന്നത് അതിശയകരമാണ്. അവധികാലത്ത് മത്സരത്തിനായി കുറച്ച് ദിവസം കൂടി താമസിച്ചതിന് ലിയോയുടെ കുടുംബത്തിനോട് ഞാൻ ക്ഷമ ചോദിക്കുന്നു,നിങ്ങൾ എപ്പോഴും എന്നോട് അതെ എന്ന് പറഞ്ഞതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്.നിങ്ങളെ ഇവിടെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.ഇത് അവിസ്മരണീയമാണ്, നിങ്ങൾക്ക് ഒരു മികച്ച സമയം ഉണ്ടായിരുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ നിന്നെ വളരെ സ്നേഹിക്കുന്നു” മത്സര ശേഷം മെസ്സിയെക്കുറിച്ച് റിക്വൽമെ പറഞ്ഞു.

ലയണൽ മെസിക്ക് മുന്നേ അര്ജന്റീന ആരാധകരെ ഏറ്റവും ആനന്ദിപ്പിച്ച താരം തന്നെയാണ് റിക്വൽമി.കരുത്തിനുപകരം, മികച്ച സ്പർശനത്തിലൂടെ തന്നിലേക്ക് വരുന്ന പന്തിനെ മെരുക്കിയ ശേഷം നൽകുന്ന പാസിൽ യുവാൻ റോമൻ റിക്വൽമെ തന്റെ പ്രതിഭയുടെ ആഴം വെളിപ്പെടുത്തി.90 മിനിറ്റോളം പിച്ചിന് ചുറ്റും അശ്രാന്തമായി ഓടി കായികക്ഷമതയ്ക്ക് ഊന്നൽ നൽകി എതിർ നീക്കങ്ങളെ തടയാനുള്ള എഞ്ചിനുകളായി മിഡ്ഫീൽഡർമാർ മാറുന്ന സമയത്താണ് ജുവാൻ റോമൻ റിക്വൽമി കളിച്ചത്. എന്നാൽ അക്കാലമത്രയും പന്ത് കൈകാര്യം ചെയ്യുന്നതിലൂടെയും, പാസിങ്ങിലൂടെയും . മികച്ച വിഷനിലൂടെയും താൻ കളിച്ച ടീമുകളുടെ കേന്ദ്രബിന്ദുവാകാൻ റിക്വൽമിക്ക് കഴിഞ്ഞു. റിക്വൽമി കളിക്കുന്ന കാലത്ത് അർജന്റീന ഫുട്ബോൾ സ്ഥിരതാളത്തിൽ മുന്നേറാൻ കാരണവും താരത്തിന്റെ സാന്നിധ്യമായിരുന്നു.