‘ഒരിക്കലും അതിന് പ്രാധാന്യം നൽകിയില്ല’ : എട്ടാമത് ബാലൺ ഡി ഓർ നേടുന്നതിനെക്കുറിച്ച് ആശങ്കയില്ലെന്ന് ലയണൽ മെസ്സി |Lionel Messi

യുവേഫയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ് സൂപ്പർ താരം ലയണൽ മെസ്സി. തന്റെ മഹത്തായ കരിയറിൽ മറ്റൊരു നാഴികക്കല്ല് ചേർക്കാനുള്ള അവസരമാണ് 36 കാരനെ തേടിയെത്തിയിരിക്കുന്നത്.കഴിഞ്ഞ സീസണിൽ പിഎസ്കക്കായുള്ള മികച്ച പ്രകടനവും ലോകകപ്പ് വിജയമെല്ലാം മെസ്സിയെ ബാലൺ ഡി ഓർ നേടുന്നതിൽ മുൻ നിര സ്ഥാനാർഥിയായി മാറ്റി.

എന്നാൽ എട്ടാം തവണയും ബാലൺ ഡി ഓർ നേടുന്നതിൽ തനിക്ക് ആശങ്കയില്ലെന്ന് ലയണൽ മെസ്സി പറഞ്ഞു.ഏഴ് തവണ ബാലൺ ഡി ഓർ നേടിയത്തോടെ മെസ്സി ഫുട്ബോൾ ചരിത്രത്തിന്റെ ചരിത്രത്തിൽ തന്റെ പേര് എഴുതിച്ചേർത്തു. അർജന്റീനിയൻ മാസ്ട്രോയുടെ ഏഴാമത്തെ ബാലൺ ഡി ഓർ വിജയം 2021 ൽ ആയിരുന്നു. ഒരു ഫ്രീ ഏജന്റായി ബാഴ്സലോണ വിട്ട് പാരീസ് സെന്റ് ജെർമെയ്നിനായി കളിക്കുമ്പോഴാണ് അവാർഡ് നേടിയത്.2022-23 കാമ്പെയ്‌നിൽ PSG-യ്‌ക്കൊപ്പം തന്റെ രണ്ടാം ലീഗ് 1 കിരീടം മെസ്സി നേടിയിരുന്നു.

“ഇത് വളരെ പ്രധാനപ്പെട്ട ഒരു സമ്മാനമാണ്, കാരണം ഇത് ഒരു വലിയ അംഗീകാരമാണ്. പക്ഷെ ഞാൻ അതിനെ കുറിച്ച് അധികം ചിന്തിക്കുന്നില്ല.ഒരു ടീമെന്ന നിലയിൽ ട്രോഫികൾ നേടുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം” മെസ്സി പറഞ്ഞു. “എന്റെ കരിയറിൽ അത്തരം ട്രോഫികൾ ലഭിക്കാൻ ഞാൻ ഭാഗ്യവാനായിരുന്നു, നഷ്ടപ്പെട്ട ഒരേയൊരു കാര്യം ലോകകപ്പ് നേടുക എന്നതാണ്. അതുകൊണ്ട് ആ ട്രോഫിയെക്കുറിച്ച് ഞാൻ അധികം ചിന്തിക്കുന്നില്ല” മെസ്സി കൂട്ടിച്ചേർത്തു.

“അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്, ഇപ്പോൾ ഞാൻ ഈ നിമിഷം ആസ്വദിക്കുകയാണ്, ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല”അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം പി‌എസ്‌ജിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ ഇന്റർ മിയാമിയിൽ ചേർന്ന മെസ്സി ലീഗ് കപ്പിന്റെ ഫൈനലിലേക്ക് ടീമിനെ നയിച്ചു, അവിടെ നാഷ്‌വില്ലെ എഫ്‌സിയെ നേരിടും.