അർജന്റീനയെ ഇംഗ്ലണ്ട് വെല്ലുവിളിക്കുന്നു, മത്സരം സംഘടിപ്പിക്കാൻ ചർച്ചകൾ നടന്നുകഴിഞ്ഞു

നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനക്കൊപ്പം സൗഹൃദമത്സരം കളിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏതൊരു നാഷണൽ ടീമും. സൂപ്പർതാരമായ ലിയോ മെസ്സിയടങ്ങുന്ന നിലവിലെ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ തോൽപ്പിക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ ടീമും അർജന്റീനക്കെതിരായ മത്സരത്തിന് ഇറങ്ങുന്നത്.

നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അർജന്റീന ഫുട്ബോൾ ടീമുമായി സൗഹൃദ മത്സരം കളിക്കുവാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇംഗ്ലണ്ടിലെ വെബ്ലി സ്റ്റേഡിയത്തിൽ വച്ച് അർജന്റീന vs ഇംഗ്ലണ്ട് സൗഹൃദമത്സരം സംഘടിപ്പിക്കാനാണ് ചർച്ചകൾ നടന്നത്.

അവസാന തവണ യൂറോ കപ്പ് നടന്ന ഇംഗ്ലണ്ടിലെ പ്രമുഖമായ വെബ്ലി സ്റ്റേഡിയത്തിൽ വച്ച് അർജന്റീന vs ഇംഗ്ലണ്ട് സൗഹൃദമത്സരത്തിലുള്ള സാധ്യതകളെ കുറിച്ച് ആയിരുന്നു ഈ ചർച്ച. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ഇ എസ് പി എൻ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതോടെ അർജന്റീനയുടെയും ഇംഗ്ലണ്ടിന്റെയും ഫുട്ബോൾ ആരാധകർക്ക് പ്രതീക്ഷ കൂടിയിട്ടുണ്ട്.

യൂറോപ്പിലെയും മറ്റും ഫുട്ബോൾ സീസണുകൾക്ക് തുടക്കം കുറിച്ചതിനാൽ നിലവിൽ ക്ലബ്ബ് തലമത്സരങ്ങളിൽ ആണ് താരങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൂപ്പർതാരമായ ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്കൊപ്പമുള്ള ആദ്യത്തെ ട്രോഫി ലക്ഷ്യമാക്കിക്കൊണ്ട് നാളെ നടക്കുന്ന ലീഗ് കപ്പിന്റെ ഫൈനൽ മത്സരത്തിനു വേണ്ടിയാണ് ഒരുങ്ങുന്നത്. ഇന്ത്യൻ സമയം നാളെ രാവിലെ ആറ് : മുപ്പതിനാണ് ഇന്റർമിയാമിയുടെ ഫൈനൽ മത്സരം അരങ്ങേറുന്നത്.