മെസ്സിക്ക് നേരെ ഗാലറിയിൽ നിന്നും ആക്രമണം, ശക്തമായ നടപടി എടുക്കണമെന്ന് ആരാധകർ |Lionel Messi

0

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർമിയാമിക്ക് വേണ്ടിയുള്ള മത്സരങ്ങളിൽ തകർപ്പൻ പ്രകടനം ആവർത്തിക്കുന്ന ലിയോ മെസ്സി കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ലോസ് ആഞ്ജലിസിനെതിരെ മിയാമിക്ക് വേണ്ടി വിജയം നേടികൊടുത്തിരുന്നു. മേജർ സോകർ ലീഗിന്റെ ചാമ്പ്യന്മാരായ ലോസ് ആഞ്ചലസ് എഫ് സിക്കെതിരെയാണ് ലിയോ മെസ്സിയുടെ തകർപ്പൻ ഫോമിൽ ഇന്റർമിയാമി വിജയം നേടുന്നത്.

ഫാരിയസിന്റെ ഗോളിലൂടെ ആദ്യപകുതിയിൽ ലീഡ് നേടിയ ഇന്റർമിയാമി രണ്ടാം പകുതിയിൽ സ്കോർ ചെയ്ത രണ്ട് ഗോളുകൾക്ക് പിന്നിലും ലിയോ മെസ്സിയുടെ അസിസ്റ്റാണ് ഉണ്ടായത്. മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർമിയാമി എതിർസ്റ്റേഡിയത്തിൽ നിന്നും വിജയം നേടി മടങ്ങിയത്. ജോർഡി ആൽബ, കമ്പാന എന്നിവർ നേടുന്ന ഗോളിനാണ് ലിയോ മെസ്സി അസിസ്റ്റുകൾ നൽകിയത്.

മത്സരത്തിനിടെ ലിയോ മെസ്സിയുടെ അടുത്തേക്ക് ഓടിവന്ന ആരാധകനെ പിടിച്ചു മാറ്റുന്ന മെസ്സിയുടെ ബോഡിഗാർഡ് യാസീന്റെ വീഡിയോ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതുപോലെതന്നെയാണ് മത്സരം കഴിഞ്ഞ് ഡ്രസ്സ് റൂമിലേക്ക് മടങ്ങുന്ന ലിയോ മെസ്സിയുടെ നേർക്ക് വെള്ള കുപ്പി എറിയുന്ന ദൃശ്യങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

ലിയോ മെസ്സി ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുമ്പോൾ മെസ്സിയുടെ നേർക്ക് ഗാലറിയിൽ നിന്നും വെള്ള കുപ്പി ശക്തമായി എറിഞ്ഞു, ഭാഗ്യവശാൽ മെസ്സിയുടെ ദേഹത്ത് തട്ടാതെ അടുത്തുള്ള ബാനറിൽ ആണ് വെള്ളക്കുപ്പി പതിച്ചത്. ഉടൻതന്നെ ലിയോ മെസ്സി പെട്ടെന്ന് ഡ്രസ്സിങ് റൂമിലേക്ക് നടന്നു നീങ്ങി. വെള്ളക്കുപ്പി എറിഞ്ഞ എതിർടീം ആരാധകനെതിരെ ശക്തമായ നടപടികൾ എടുക്കണമെന്നാണ് മെസ്സിയുടെയും ഇന്റർമിയാമിയുടെയും ആരാധകർ പറയുന്നത്.