ലോകകപ്പ് യോഗ്യത മത്സരത്തിന് ഇറങ്ങുന്ന അർജന്റീനക്ക് ആശ്വാസവാർത്ത |Argentina

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഒരുങ്ങുന്ന അർജന്റീന ടീമിന് ആശ്വാസവാർത്ത. സെപ്തംബർ എട്ടിനാണ് അർജന്റീനയുടെ യോഗ്യത മത്സരത്തിന് തുടക്കമാവുന്നത്. ഇക്വാഡറാണ് അർജന്റീനയുടെ എതിരാളികൾ. എന്നാൽ ഈ മത്സരത്തിൽ പരിക്കേറ്റ ലിസാൻട്ര മാർട്ടിനസ് കളിക്കുമോ എന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു.

എന്നാൽ ലിസാൻഡ്രയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് പരിക്കുകളും ഒന്നും കണ്ടെത്തിയിട്ടില്ലെന്നും താരത്തിന്റെ കാര്യത്തിൽ പൂർണ്ണ തൃപ്തിയാണെന്നും അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഇക്വാഡറിനെതിരായുള്ള മത്സരത്തിൽ താരം കളിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

കഴിഞ്ഞദിവസം പ്രീമിയർ ലീഗിൽ നടന്ന മാഞ്ചസ്റ്റർ – ആഴ്സണൽ മത്സരത്തിനിടെ പരിക്കിനെ തുടർന്ന് താരം കളം വിട്ടിരുന്നു. ഇതോടെയാണ് താരം ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് ഉണ്ടാകുമോ എന്നുള്ള ആശങ്ക ആരാധകർക്ക് ഉണ്ടായത്. എന്നാൽ ഇപ്പോൾ ആശങ്കകൾ പൂർണമായും നീങ്ങിയിരിക്കുകയാണ്.

പ്രതിരോധനിരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ലിച്ച അർജന്റീനിയൻ പ്രതിരോധത്തിന്റെ ആണിക്കല്ലാണ്. ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം ഉയർത്തുമ്പോൾ പ്രതിരോധനിരയിൽ നിർണായക പങ്കാണ് ഈ താരം വഹിച്ചത്.