ഇന്റർ മിയാമിയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ലിയോ മെസ്സിക്ക് പറയാനുള്ളത് ഇതാണ്

മേജർ സോക്കർ ലീഗിലെ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി ഇന്ന് ലീഗ് മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ ലിയോ മെസ്സി തകർപ്പൻ അസിസ്റ്റുകൾ സ്വന്തമാക്കി ടീമിനെ വിജയിപ്പിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് എതിരാളികളെ അവരുടെ ഹോം സ്റ്റേഡിയത്തിൽ വച്ചാണ് ഇന്റർമിയാമി തോൽപ്പിച്ചത്. ലോസ് ആഞ്ചലസ് എഫ് സിയായിരുന്നു മിയാമിയുടെ എതിരാളികൾ.

ലീഗ് മത്സരത്തിൽ തകർപ്പൻ വിജയം നേടിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ ലിയോ മെസ്സി ഇന്നത്തെ മത്സരത്തിലെ പ്രകടനത്തിനെ കുറിച്ചും സംസാരിച്ചു. ഓരോ ദിവസം കഴിയുന്തോറും ഈ ടീം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട ലിയോ മെസ്സി ഇനിയും മികച്ച പ്രകടനം വരാനിരിക്കുന്നുണ്ടെന്നും പറഞ്ഞു. മത്സരശേഷം മാധ്യമങ്ങളോടാണ് ലിയോ മെസ്സി സംസാരിച്ചത്.

“ഞങ്ങൾ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്ന് കാണാനുള്ള ഒരു പരീക്ഷണം മാത്രമായിരുന്നു ഇത്. ഇനി എന്താണ് വരാനിരിക്കുന്നതിന്റെ അനന്തരഫലമാണ്. ഓരോ ദിവസം കഴിയുന്തോറും ഈ ടീം കൂടുതൽ കൂടുതൽ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്.” – ഇന്റർ മിയാമിയുടെ മത്സരത്തിനു ശേഷം നായകനായ ലിയോ മെസ്സി പറഞ്ഞു.

നിലവിൽ മേജർ സോക്കർ ലീഗിലെ പോയിന്റ് ടേബിളിൽ 25 മത്സരങ്ങളിൽ നിന്നും 25 പോയിന്റുകൾ നേടി പതിനാലാം സ്ഥാനത്താണ് ഇന്റർമിയാമി തുടരുന്നത്. 57 പോയിന്റുകളുള്ള സിൻസിനാറ്റിയാണ് ലീഗിൽ ഒന്നാം സ്ഥാനത്തുള്ളത്. ലിയോ മെസ്സിയുടെ വരവിനു ശേഷം ഒട്ടുമിക്ക മത്സരങ്ങളിലും വിജയം നേടിയ ഇന്റർമിയാമി ഒരു മത്സരത്തിൽ മാത്രമാണ് സമനില വഴങ്ങിയത്. എന്നാൽ മെസ്സിയുടെ വരവിനു ശേഷം ഇതുവരെയും ഒരു മത്സരത്തിൽ പോലും ഇന്റർ മിയാമി പരാജയപ്പെട്ടിട്ടില്ല.