വാ തുറന്ന് അമ്പരന്ന് സലീന ഗോമസ്, സ്‌പൈഡർമാൻ നായകന്മാരുൾപ്പടെ മെസ്സിയെ കാണാനെത്തിയത് നീണ്ടനിര

ലോസ് ആഞ്ജലസ് എഫ്സിക്കെതിരെ ഇന്ന് നടന്ന ഇന്റർമിയാമിയുടെ ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ലിയോ മെസ്സിയും സംഘവും വിജയം നേടി മടങ്ങിയത്. മത്സരത്തിൽ ആദ്യം ഗോളടിച്ച് ലീഡ് നേടി ഇന്റർമിയാമി മത്സരത്തിന് തുടക്കം കുറിച്ചപ്പോൾ രണ്ടാം പകുതിയിൽ ലിയോ മെസ്സിയുടെ രണ്ട് അസിസ്റ്റുകളിൽ നിന്നും ജോഡി ആൽബ, കമ്പാന എന്നിവർ ഇന്റർ മിയാമിയുടെ ഗോൾനേട്ടം മൂന്നായി ഉയർത്തി. അവസാനം നിമിഷം ലോസ് ആഞ്ചലസ് ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും 3-1 സ്കോറിനു മിയാമി മത്സരം വിജയിച്ചു.

ലോസ് ആഞ്ചലസ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിലാണ് മത്സരം നടന്നതെങ്കിലും ലിയോ മെസ്സിയെ കാണാൻ എത്തിയത് അമേരിക്കയിലെ സെലിബ്രിറ്റികളുടെ ഒരു നീണ്ടനിരയാണ്. സ്പൈഡർമാൻ സീരീസിലെ നായകന്മാരായ ടോബി മഗയർ, ടോം ഹോളണ്ട് എന്നിവരും ലിയോ മെസ്സിയുടെ മിയാമി ജേഴ്സിലെ മത്സരം കാണാൻ എത്തിയിരുന്നു. കൂടാതെ ബ്രിട്ടീഷ് റോയൽ ഫാമിലി അംഗമായ പ്രിൻസ് ഹാരിയും ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിലേക്ക് മെസ്സിയെ കാണുവാൻ വേണ്ടിയാണ് എത്തിയത്.

അമേരിക്കയിലെ നിരവധി സെലിബ്രിറ്റികളാണ് ലിയോ മെസ്സിയുടെ മത്സരം കാണാൻ ഇന്ന് വന്നത്. ലിയോ മെസ്സിയുടെ കളികണ്ട് വാ തുറന്ന് വിശ്വസിക്കാനാവാതെ നിൽക്കുന്ന പ്രശസ്ത അമേരിക്കൻ സിങ്ങർ ആയ സലെന ഗോമസിന്റെ വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. ലിയോ മെസ്സിയുടെ മനോഹരമായ കളികണ്ട് വിശ്വസിക്കാനാവാതെ അമ്പരന്നു നിൽക്കുകയാണ് സലീന ഗോമസ്.

മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്. മത്സരത്തിൽ ഗോളുകൾ ഒന്നും നേടിയിട്ടില്ലെങ്കിലും ഇന്റർമിയാമിയുടെ അവസാനത്തെ രണ്ട് ഗോളുകൾക്ക് പിന്നിലും അസിസ്റ്റ് നൽകിയത് ലിയോ മെസ്സിയാണ്. മേജർ സോക്കർ ലീഗിന്റെ പോയിന്റ് ടേബിളിൽ 25 മത്സരങ്ങളിൽ നിന്നും 25 പോയിന്റ് മാത്രം സ്വന്തമാക്കിയ ഇന്റർമിയാമിക്ക് മെസ്സിയുടെ വരവിനു ശേഷം ഏറെ പ്രതീക്ഷകളുണ്ട്.