ലയണൽ മെസ്സിയെ തേടി അത്യപൂർവ്വ ബഹുമതി, ഫുട്ബോളിലെ ഈ നേട്ടം ഒരു താരത്തിന് ഇതാദ്യം.

ലയണൽ മെസ്സിയുടെ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു വർഷമായിരിക്കുകയാണ് 2022, ഇപ്പോഴിതാ ലയണൽ മെസ്സിയെ തേടി ഫ്രാൻസിൽ നിന്നും ഒരു അത്യപൂർവ്വ ബഹുമതി കൂടിയെത്തി.2022ലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള IFFHS പുരസ്കാരം മെസ്സിക്ക് ലഭിച്ചിരുന്നു.

ഇതിന് പിന്നാലെ ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയുടെ 2022ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരം ❛ചാമ്പ്യന്മാരുടെ ചാമ്പ്യൻ ❜(Champion of Champion’s) ലയണൽ മെസ്സിക്ക് ലഭിച്ചിട്ടുണ്ട്. അവരുടെ എഡിറ്റോറിയൽ സ്റ്റാഫുകളാണ് മെസ്സിയെ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളത്.കിലിയൻ എംബപ്പേ,റാഫേൽ നദാൽ എന്നിവരെ ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് മെസ്സി ഈ പുരസ്കാരം നേടിയിട്ടുള്ളത്.

ഇത് രണ്ടാംതവണ നേടുന്ന ലയണൽ മെസ്സി 2011ലായിരുന്നു അവസാനമായി ഒരു ഫുട്ബോൾ താരം ഏറ്റവും മികച്ച സ്പോർട്സ് താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നത്.2011ലും ഈ പുരസ്കാരം സ്വന്തമാക്കിയത് സാക്ഷാൽ ലയണൽ മെസ്സി തന്നെയായിരുന്നു. ദീർഘകാലത്തിനുശേഷം ഫുട്ബോളിന് ഈ നേട്ടം സമ്മാനിക്കാൻ വരേണ്ടിവന്നു. 808 പോയിന്റ് നേടി കൊണ്ടാണ് ലയണൽ മെസ്സി കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സ്പോർട്സ് താരമായി മാറിയിട്ടുള്ളത്.381 പോയിന്റ് ഉള്ള കിലിയൻ എംബപ്പേയാണ് രണ്ടാം സ്ഥാനത്ത്.285 പോയിന്റ് ഉള്ള റാഫേൽ നദാലാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.ഫുട്ബോളിന്റെ ചരിത്രത്തിൽ ഇത് രണ്ടുതവണ നേടുന്ന ആദ്യ താരമായി ലയണൽ മെസ്സി മാറി.

മെസ്സിയെ കൂടാതെ ഇതുവരെ ഫുട്ബോൾ ചരിത്രത്തിൽ നാലുപേർ മാത്രമേ ഈ അപൂർവ്വ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്, എന്നാൽ രണ്ടുതവണ ഈ നേട്ടം സ്വന്തമാക്കിയത് ലയണൽ മെസ്സി മാത്രമാണ്. ബാബ്ലോ റോസി 1982 ലും ഡിഗോ മറഡോണ 1986 ലും റൊമാരിയോ 1994ലും സിദാനെ 1998 ലും ഈ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്, അവസാനമായി 2011 ലാണ് ലയണൽ മെസ്സി ഇത് നേടിയത്, അതിനുശേഷം 11 വർഷങ്ങൾക്കിപ്പുറം 2022ലെ ഏറ്റവും മികച്ച കായിക താരത്തിനുള്ള പുരസ്കാരവും മെസ്സി സ്വന്തമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ്.

ലയണൽ മെസ്സി അർഹിച്ച പുരസ്കാരം തന്നെയാണ് ഇപ്പോൾ കരസ്ഥമാക്കിയിട്ടുള്ളത്. കാരണം കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുള്ളത് മെസ്സിയാണ്. മാത്രമല്ല ഒരു മികച്ച തുടക്കം പിഎസ്ജിക്ക് വേണ്ടി കഴിഞ്ഞ സീസണിൽ മെസ്സിക്ക് ലഭിക്കുകയും ചെയ്തിരുന്നു.വേൾഡ് കപ്പ് ഗോൾഡൻ ബോളിന് പുറമേ ഒരുപാട് മാൻ ഓഫ് ദി മാച്ച് പുരസ്കാരങ്ങളും മെസ്സി സ്വന്തമാക്കിയിരുന്നു. അങ്ങനെ എല്ലാംകൊണ്ടും മെസ്സി തൊട്ടതെല്ലാം പൊന്നാക്കിയ ഒരു വർഷമായിരുന്നു 2022.ബാലൺഡി’ഓർ പുരസ്കാര സാധ്യതയും ഇപ്പോൾ മെസ്സിക്കാണ് കൽപ്പിക്കപ്പെടുന്നത്.

അതേസമയം ഫ്രാൻസിലെ ഏറ്റവും മികച്ച കായികതാരമായി കൊണ്ട് എൽ എക്യുപെ കിലിയൻ എംബപ്പേയെ തിരഞ്ഞെടുത്തിട്ടുണ്ട്. സൂപ്പർ താരം കരീം ബെൻസിമയെ പിന്തള്ളി കൊണ്ടാണ് എംബപ്പേ ഇത് കരസ്ഥമാക്കിയിട്ടുള്ളത്.832 പോയിന്റ് ആണ് എംബപ്പേ ഇതിൽ സ്വന്തമാക്കിയിട്ടുള്ളത്.484 പോയിന്റ് ആണ് ബെൻസിമ കരസ്ഥമാക്കിയിട്ടുള്ളത്.കഴിഞ്ഞ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് ജേതാവ് കൂടിയാണ് എംബപ്പേ.