ഫ്രാങ്ക് ലാംപാർടിനെ പുറത്തിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് , തകർപ്പൻ വിജയത്തോടെ പിഎസ്ജി

ഓൾഡ് ട്രാഫോർഡിൽ നടന്ന എഫ്‌എ കപ്പ് മൂന്നാം റൗണ്ടിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.എവർട്ടനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുണൈറ്റഡ് കീഴടക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫോം എഫ് എ കപ്പിലും യുണൈറ്റഡ് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.റാഷ്‌ഫോഡിന്റെ മിന്നുന്ന പ്രകടനമാണ് യുണൈറ്റഡിന് വിജയം നേടിക്കൊടുത്തത്.

നാലാം മിനുട്ടിൽ തന്നെ ബ്രസീലിയൻ വിങ്ങർ ആന്റണി യുണൈറ്റഡിനെ മുന്നിലെത്തിച്ചു.റാഷ്ഫോർഡ് കൊടുത്ത പാസിൽ നിന്നായിരുന്നു ആന്റണിയുടെ ഗോൾ ,ആന്റണിയുടെ യുണൈറ്റഡ് കരിയറിലെ നാലാം ഗോളായി ഇത്.മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ ഡി ഹിയയുടെ ഒരു വലിയ പിഴവ് എവർട്ടണെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഡി ഹിയയുടെ അബദ്ധം മുതലെടുത്ത് കോഡി ആണ് എവർട്ടന്റെ സമനില ഗോൾ നേടിയത്.

52 ആം മിനുട്ടിൽ റാഷ്ഫോർഡ് സൃഷ്ടിച്ച അവസരം എവർട്ടൺ താരം കോഡി സ്വന്തം വലയിലേക്ക് എത്തിച്ചതോടെ യുണൈറ്റഡ് മത്സരത്തിൽ ലീഡ് നേടി.എവർട്ടൺ ഒരു സമനില ഗോൾ നേടി എങ്കിലും വാർ പരിശോധനയിൽ അത് ഓഫ്സൈഡ് ആണെന്ന് തെളിഞ്ഞു. ഇഞ്ചുറി ടൈമിൽ പകരക്കാരനായ അലജാൻഡ്രോ ഗാർനാച്ചോയെ ഫൗൾ ചെയ്തതിന് ശേഷം ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിക്കൊണ്ട് റാഷ്‌ഫോഡ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

കൂപ്പെ ഡി ഫ്രാൻസ് റൗണ്ട് ഓഫ് 64-ൽ തകർപ്പൻ ജയവുമായി പാരീസ് സെന്റ് ജെർമെയ്‌ൻ. ചാറ്റോറോക്‌സിനെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പിഎസ്ജി നേടിയത്.പിഎസ്ജി പരിശീലകൻ ക്രിസ്റ്റോഫ് ഗാൽറ്റിയർ സ്റ്റാർ ഫോർവേഡുകളായ കൈലിയൻ എംബാപ്പെ, നെയ്മർ, ലയണൽ മെസ്സി എന്നിവർക്ക് വിശ്രമം അനുവദിച്ചു.പിഎസ്ജി 14 തവണ കപ്പ് നേടിയെങ്കിലും കഴിഞ്ഞ സീസണിൽ റൗണ്ട് ഓഫ് 16ൽ പുറത്തായിരുന്നു.

16-കാരനായ വാറൻ സയർ-എമറി, 18-കാരനായ ഇസ്മയിൽ ഗാർബിയ്‌ക്കൊപ്പം മധ്യനിരയിൽ തുടങ്ങി, സെൻട്രൽ ഡിഫൻസിൽ 17-കാരനായ എൽ ചഡെയ്‌ലെ ബിറ്റ്‌ഷിയാബുവും ഇറങ്ങി. 13 ആം മിനുട്ടിൽ സ്‌ട്രൈക്കർ ഹ്യൂഗോ എകിറ്റികെയുടെ ഗോളിലൂടെ പിഎസ്മുന്നിലെറത്തി. എന്നാൽ പാരീസിന്റെ മോശം പ്രതിരോധം 37-ാം മത്സരത്തിൽ ചാറ്റോറോക്‌സിന് സമനില സമ്മാനിച്ചു.വെറ്ററൻ ഫോർവേഡ് നോളൻ റൂക്‌സിന്റെ ഇടതുവശത്ത് നിന്നുള്ള ക്രോസ് നതാനെൽ എൻടോള ഗോളാക്കി മാറ്റി. 78 ആം മിനുട്ടിൽ കാർലോസ് സോളാർ പിഎസ്ജിക്ക് ലീഡ് നേടിക്കൊടുത്തു. ഇഞ്ചുറി ടൈമിൽ ജുവാൻ ബെർനാറ്റ് പിഎസ്ജി യുടെ വിജയം ഉറപ്പിച്ചു.