ബിഗ് ബ്രേക്കിങ്:ലയണൽ മെസ്സി-ബാഴ്സലോണ ട്രാൻസ്ഫർ സാധ്യമാകും, ലാലിഗ അനുമതി നൽകി

തന്റെ കരിയർ അവസാനിക്കുന്നത് കാണാൻ കാത്തിരുന്നവരെ സാക്ഷിയാക്കി, സൗദിയിൽ നിന്നും വന്ന ബില്യൺ യൂറോസിന്റെ ഓഫറുകൾ വേണ്ടെന്ന് വെച്ചുകൊണ്ട് ഒടുവിൽ ലോകം കീഴടക്കിയ സാക്ഷാൽ മിശിഹാ തന്നെ താനാക്കി മാറ്റിയ ബാഴ്സലോണയുടെ ക്യാമ്പ് നൂവിന്റെ പുൽനാമ്പുകളിലേക്ക് വീണ്ടും മാജിക് തീർക്കാൻ മടങ്ങുകയാണ്.

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയോട് വിട പറഞ്ഞ ലിയോ മെസ്സിക്ക് വേണ്ടി ബില്യൺ യൂറോസിന്റെ ഓഫറുകൾ നൽകി സൗദി അറേബ്യ രാജ്യവും അൽ ഹിലാൽ ക്ലബ്ബും കാത്തിരുന്നപ്പോൾ പണത്തിനേക്കാൾ ഏറെ താൻ സ്നേഹിച്ച ക്ലബ്ബിലേക്ക് മടങ്ങനായിരുന്നു ലിയോ മെസ്സിയുടെ ആഗ്രഹം. തങ്ങളുടെ താരപുത്രനെ തിരികെയെത്തിക്കുവാൻ ബാഴ്‌സലോണ ഒന്നടങ്കം ആഗ്രഹിച്ചപ്പോഴും തടസ്സമായി നിന്നത് ലാലിഗയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളായിരുന്നു.

എന്നാൽ അവസാന മണിക്കൂറുകളിൽ ലാലിഗയുമായി ബാഴ്സലോണ നടത്തിയ മീറ്റിങ്ങിനൊടുവിൽ ബാഴ്‌സലോണയുടെ പുതിയ ഫിനാൻഷ്യൽ ഫീസിബിലിറ്റി പ്ലാനുകൾക്ക് ലാലിഗ അനുമതി നൽകിയതോടെ ലിയോ മെസ്സിക്ക് വേണ്ടി ഒഫീഷ്യൽ ഓഫർ നൽകാൻ ബാഴ്‌സലോണ തയ്യാറായി നിൽക്കുകയാണ്.

ബാഴ്‌സലോണയുടെ ഭാഗത്ത്‌ നിന്നും ഒരു ഒഫീഷ്യൽ ഓഫർ വരുന്ന നിമിഷത്തിൽ തന്നെ ലിയോ മെസ്സി വീണ്ടും ബാഴ്സലോണയിലേക്ക് മടങ്ങും. പ്രമുഖ സ്പാനിഷ് മാധ്യമപ്രവർത്തകനായ ജെറാർഡ് മോറീനോയാണ് ഇക്കാര്യം പുറത്തുവിടുന്നത്. 40മില്യൺ യൂറോയോളമാണ് ഫിനാൻഷ്യൽ ഫെയർ പ്ലേയുടെ കാര്യത്തിൽ ബാഴ്സലോണക്ക് കുറക്കാൻ കഴിഞ്ഞത്.

ലിയോ മെസ്സിയെ കൊണ്ടുവരാൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു ഈ തുക. അതിനാൽ തന്നെ ഫെറാൻ ടോറസ്, അൻസു ഫാതി തുടങ്ങിയ സൂപ്പർ താരങ്ങളെ ബാഴ്‌സലോണ വിൽക്കാൻ ഒരുങ്ങുകയാണ്. ലിയോ മെസ്സിയുടെ ട്രാൻസ്ഫർ കാര്യങ്ങൾ അവസാനത്തോട് അടുക്കവേ ഉടനെ തന്നെ നമുക്ക് മെസ്സിയുടെ ഭാവി അറിയാനാവും.