ലയണൽ മെസിയും ലാമിൻ യമാലും ഫൈനലിസിമയില്‍ ഏറ്റുമുട്ടാനൊരുങ്ങുന്നു | Lionel Messi
ഇംഗ്ലണ്ടിനെ കീഴടക്കി സ്പെയിൻ യൂറോകപ്പ് നേടിയിരിക്കുകയാണ് . മണിക്കൂറുകൾക്ക് ശേഷം കൊളംബിയയെ പരാജയപ്പെടുത്തി അര്‍ജന്റീന കോപ്പ അമേരിക്കയും സ്വന്തമാക്കി.ഇതിനർത്ഥം ലാമിൻ യമലും ലയണൽ മെസ്സിയും ഫൈനലിസിമയില്‍ ഏറ്റുമുട്ടും എന്നാണ്.യൂറോകപ്പിലെയും കോപ്പ അമേരിക്കയിലെയും ചാമ്പ്യന്മാർ തമ്മിലുള്ള മത്സരമായ ഫൈനൽസിമയുടെ രണ്ടാം പതിപ്പാണ് നടക്കാൻ പോകുന്നത്.
ആദ്യ പതിപ്പിൽ അര്‍ജന്റീന ഇറ്റലിയെ കീഴടക്കി കിരീടം നേടിയിരുന്നു.തുടര്‍ച്ചയായ രണ്ടാം വട്ടവും മെസിയും സംഘവും ഫൈനലിസിമയ്ക്കെത്തുമ്പോള്‍ അവരെ കാത്തിരിക്കുന്നത് കരുത്തരായ സ്പെയിനാണ്. ഈ മത്സരത്തില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് സ്പെയിന്റെ പുത്തൻ താരോദയം ലാമിൻ യമാലും അര്‍ജന്റൈൻ ഇതിഹാസം ലയണല്‍ മെസിയും തമ്മിലുള്ള പോരാട്ടം കാണാനാകും. രണ്ട് തലമുറയിലെ സൂപ്പര്‍ താരങ്ങള്‍ മുഖാമുഖം എത്തുമ്പോള്‍ ആവേശം വാനോളം ഉയരുമെന്ന് ഉറപ്പ്.ആദ്യ പതിപ്പ് 2022 ജൂണിൽ നടന്നതിനാൽ 2025-ലും സമാനമായ തീയതി പ്രതീക്ഷിക്കാം.
കഴിഞ്ഞ ദിവസം നടന്ന ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കഴിഞ്ഞ യൂറോ കപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ലണ്ട് സ്പെയിനിനു മുന്നിൽ കീഴടങ്ങിയത്. എക്സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിലായിരുന്നു സ്പെയിനിന്റെ കിരീടധാരണം.യൂറോ കപ്പിൽ കളിച്ച ഏഴു മത്സരങ്ങളിലും വിജയം നേടിയാണ് സ്പെയിൻ വിജയം നേടിയത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ടൂർണമെന്റിലെ ഏഴു മത്സരങ്ങളിലും വിജയം നേടുന്നത്.
മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന തകര്‍ത്തത്. ഇരു ടീമും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച മത്സരത്തില്‍ എക്സ്ട്രാ ടൈമില്‍ ലൗട്ടാറോ മാര്‍ട്ടിനെസ് നേടിയ ഗോളിലാണ് അര്‍ജന്റീന ജയം പിടിച്ചത്.കോപ്പയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടനേട്ടമാണിത്. ഇതോടെ, കോപ്പയില്‍ കൂടുതല്‍ കിരീടങ്ങള്‍ നേടുന്ന ടീമായി മാറാൻ അര്‍ജന്റീനയ്ക്കായി.