വീഡിയോ വൈറൽ, ലിയോ മെസ്സിയുടെ ആരാധകനെ ബലമായി പിടിച്ചുമാറ്റി ബോഡിഗാർഡ്

അമേരിക്കൻ ഫുട്ബോൾ ക്ലബായ ഇന്റർ മിയാമിക്കു വേണ്ടിയുള്ള ലീഗ് മത്സരങ്ങളിൽ വീണ്ടും വിജയം നേടി ലിയോ മെസ്സിയും സംഘവും. മേജർ സോക്കർ ലീഗിൽ നടന്ന മത്സരത്തിലാണ് എതിരാളികളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് ലിയോ മെസ്സിയുടെ മിയാമി ടീം തകർപ്പൻ വിജയം സ്വന്തമാക്കുന്നത്. പോയന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ലോസ് ആഞ്ചലസ് എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിയോ മെസ്സിയും സംഘവും തകർത്തു വിട്ടത്.

ലോസ് ആഞ്ചലസ് എഫ്സിക്കെതിരായ മത്സരത്തിനിടെ ലിയോ മെസ്സിയുടെ അടുത്തേക്ക് വന്ന ആരാധകനെ പിടിച്ചുമാറ്റുന്ന ലിയോ മെസ്സിയുടെ ബോഡിഗാർഡ് യാസീന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ലിയോ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിൽ എത്തിയതിനു ശേഷം ലിയോ മെസ്സിയുടെ നിഴല് പോലെ ബോഡിഗാർഡ് എല്ലായിടത്തും കൂടെയുണ്ട്.

മെസ്സിയുടെ മത്സരങ്ങളിൽ എല്ലാം വളരെയധികം സൂക്ഷ്മതയോടെ ലിയോ മെസ്സിയെ നിരീക്ഷിക്കുന്ന ബോഡിഗാർഡ് ആരെങ്കിലും മെസ്സിയുടെ അടുത്തേക്ക് വരികയാണെങ്കിൽ ഉടനെ തന്നെ ഓടിച്ചെന്ന് ലിയോ മെസ്സിയെ സംരക്ഷിക്കും. ലോസ് ആഞ്ചലസ് എഫ്സിയുടെ ഹോം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും സംഭവിച്ചതും ഇത് തന്നെയാണ്. ലിയോ മെസ്സിയുടെ അടുത്തേക്ക് വന്ന ആരാധകനെ ബലമായി പിടിച്ചുമാറ്റുന്നതാണ് ദൃശ്യങ്ങളിൽ നമുക്ക് കാണാൻ ആവുന്നത്.

അമേരിക്കൻ മിക്സഡ് മാർഷൽ ആർട്സ് താരം കൂടിയായ യാസീൻ മെസ്സിയെ സംരക്ഷിക്കാൻ മാത്രമായിട്ട് ഇന്റർമി ക്ലബ്ബ് ഏർപ്പെടുത്തിയ ബോഡിഗാർഡ് ആണ്, മുൻപ് അമേരിക്കൻ പട്ടാളത്തിന് വേണ്ടിയും യാസീൻ ജോലി ചെയ്തിട്ടുണ്ടെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് . മത്സരത്തിൽ ഗോളുകൾ ഒന്നും നേടാൻ ആയിട്ടില്ലെങ്കിലും ലിയോ മെസ്സി നേടുന്ന തകർപ്പൻ അസിസ്റ്റുകളിൽ ഇന്റർമിയാമി വിജയം നേടി മൂന്നു പോയന്റുകൾ സുരക്ഷിതമാക്കി.