അർജന്റീനയുടെ എക്കാലത്തെയും മികച്ച ഇതിഹാസമായ ലയണൽ മെസ്സി ഇന്നലെ നടന്ന ബാലൻ ഡി ഓർ പുരസ്കാര ചടങ്ങിൽ ജേതാവായി അംഗീകരിക്കപ്പെട്ടു. ഫ്രാൻസിലെ പാരീസിൽ വെച്ചായിരുന്നു ബാലൻ ഡി ഓർ പുരസ്കാര ചടങ്ങ് അരങ്ങേറിയത്. ഇതോട് കൂടി തന്റെ ഫുട്ബോൾ ജീവിതത്തിൽ എട്ടാം തവണയാണ് മെസ്സി വ്യക്തിഗത ബാലൻ ഡി ഓർ പുരസ്കാരം നേടുന്നത്.
36-കാരനായ ലിയോ ബഹുമതി ലഭിച്ചതിന് ശേഷം വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. അതിൽ അദ്ദേഹം പാരീസ് സെന്റ് ജെർമെനിലെ രണ്ട് സീസണുകളെ കുറിച്ചും,അദ്ദേഹത്തിന്റെ പിഎസ്ജി ഇലെ മനോഹരമായിരുന്ന സമയത്തെ കുറിച്ചും പറയുകയുണ്ടായി. മാത്രമല്ല, താൻ ഇവിടെ വളരെ സന്തോഷവാനായിരുന്നു എന്നും ബാലൻ ഡി ഓർ ചടങ്ങിൽ ലോകത്തിനു മുമ്പിൽ വെളിപ്പെടുത്തി.
ലിയോ മെസ്സി പറഞ്ഞു :“വ്യത്യസ്ത കാരണങ്ങളാൽ എനിക്ക് പാരീസിലെ താമസം തടസ്സപ്പെടുത്തേണ്ടതായി വന്നു, ഞാൻ ഇവിടെ വളരെ സന്തോഷവാനായിരുന്നു, എന്റെ കുട്ടികൾ ഇവിടെ നഗരത്തെ വളരെയധികം സ്നേഹിച്ച് തുടങ്ങിയിരുന്നു . ഫ്രാൻസിൽ തുടരാനും ഇവിടെ സ്കൂളിൽ തുടരാനും സുഹൃത്തുക്കളെ ഉപേക്ഷിക്കാനും അവർ ആഗ്രഹിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒരു കായിക വീക്ഷണത്തിൽ ഞാൻ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ നടക്കാതെ വന്നതും ഞാൻ ഇവിടെനിന്ന് പോകാൻ കാരണമായതും , പക്ഷേ എനിക്ക് വളരെ നല്ല ഓർമ്മകൾ ഇവിടെ വെച്ച് ലഭിച്ചിട്ടുണ്ട്, അതിനാൽ തന്നെ ഞങ്ങൾ ഇവിടെ ആയിരുന്നപ്പോൾ വളരെയധികം സന്തോഷിച്ചിരുന്നു.” എന്നാണ് ലയണൽ മെസ്സി പാരീസിനെ കുറിച്ച് പറഞ്ഞത്.
Leo Messi on his time at PSG:
— All About Argentina 🛎🇦🇷 (@AlbicelesteTalk) October 30, 2023
“I had to interrupt my stay in Paris for different reasons but I took advantage of it a lot. I was very happy here and my children loved the city. They wanted to continue in France, stay at school here and not leave their friends. From a sporting… pic.twitter.com/DcQEkHLIA2
2022-23 സീസണിൽ, തന്റെ മിന്നുന്ന ഫുട്ബോൾ പ്രകടനത്തിൽ ഉടനീളം അദ്ദേഹത്തെ സൂചിപ്പിച്ച ലോക കപ്പ് ട്രോഫി ഒടുവിൽ അദ്ദേഹത്തിന് ലഭിച്ചു. മാത്രമല്ല,ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി ഖത്തറിൽ 2022-ൽ മെസ്സി ഗോൾഡൻ ബോൾ നേടിയതും , കൂടാതെ സീസണിൽ മറ്റൊരു ലീഗ് 1 കിരീടം നേടാൻ പാരീസ് സെന്റ് ജെർമെനെ സഹായിച്ചതും ,സിറ്റിയുടെ എർലിംഗ് ഹാലന്റിൽ നിന്നും ബാലൻ ഡി ഓർ ലിസ്റ്റിൽ ഉണ്ടായിരുന്ന മറ്റു താരങ്ങളിൽ നിന്നും മികവ് പുലർത്തിക്കൊണ്ട് ഈ വർഷത്തെ ബാലൻ ഡി ഓർ നേടാൻ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.