ബാലൻഡിയോർ നേട്ടത്തിലും ഹാലെൻഡിനെക്കുറിച്ച് മെസ്സി പറഞ്ഞതിൽ കയ്യടിച്ചു ഫുട്ബോൾ ലോകം |Lionel Messi

ഇന്നലെ നടന്ന പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിലെ ബാലൻ ഡി ഓർ പുരസ്കാര ചടങ്ങിൽ അർജന്റീന ഇതിഹാസമായ ലയണൽ മെസ്സി എട്ട് ട്രോഫികൾ എന്ന തന്റെ റെക്കോർഡ് നേട്ടം കൈവരിച്ചു. അദ്ദേഹം തന്റെ ഫുട്ബോൾ ജീവിതത്തിൽ നിലവിൽ ഏഴ് ബാലൻ ഡി ഓറുകളാണ് സ്വന്തമാക്കിയിരുന്നത്. ഇന്നലെ നടന്ന ചടങ്ങിൽ വച്ചു കൊണ്ട് അദ്ദേഹം ഈ വർഷത്തെ ബാലൻ ഡി ഓർ ട്രോഫി കൂടി തന്റെ ബാലൻ ഡി ഓർ കണക്കുകളിൽ രേഖപ്പെടുത്തി.

പ്രശസ്ത ഇതിഹാസമായ ഡേവിഡ് ബെക്കാം ആയിരുന്നു ലിയോ മെസ്സിക്ക് ബാലൻ ഡി ഓർ പുരസ്കാരം നൽകപ്പെട്ടത്. അതിനുശേഷം മെസ്സി വേദിയിൽ സംസാരിച്ചു.
പ്രസംഗത്തിൽ ലിയോ മെസ്സി :” നിങ്ങൾ എവിടെ ആയിരുന്നാലും ഞാൻ നിങ്ങൾക്ക് ആദരാഞ്ജലികൾ നേരുന്നു. എന്ന് പറഞ്ഞുകൊണ്ട് ലോക ഇതിഹാസമായിരുന്ന സാക്ഷാൽ മറഡോണ യുടെ 63 ആം ജന്മദിനത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

പാരീസിൽ നടന്ന താരങ്ങൾ അണി നിരന്ന അവാർഡ് ദാന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം സ്പാനിഷിലാണ് ലിയോ മെസ്സി സംസാരിച്ചത്.ലോകം ഉറ്റുനോക്കിയ വേദിയിൽ മെസ്സി തന്റെ കുടുംബത്തെക്കുറിച്ചും അന്താരാഷ്ട്ര ടീമംഗങ്ങളെക്കുറിച്ചും പാരീസിലെ തന്റെ സമയത്തെക്കുറിച്ചും ഫ്രഞ്ച് തലസ്ഥാന വേദിയിൽ തന്റെ ഫുട്ബോൾ ഭാവിയെക്കുറിച്ചും സംസാരിച്ചു.അതേസമയം തന്റെ ഒപ്പം മത്സരിച്ച രണ്ട് പ്രസിദ്ധ കളിക്കാരായ പി എസ് ജി യുടെ കിലിയൻ എംബാപ്പെ യെയും മാഞ്ചസ്റ്റർ സിറ്റിയുടെ ഏർലിംഗ് ഹാലന്റിനെയും അദ്ദേഹം അംഗീകരിക്കുകയും ചെയ്തു. അവരെക്കുറിച്ച് ചടങ്ങിൽ പറഞ്ഞ വാക്കുകൾ ഇപ്പോൾ ലോകമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ലിയോ മെസ്സി : “ഹാലൻഡും എംബാപ്പെയും ഒരു ദിവസം ബാലൺ ഡി ഓർ നേടും, ഈ വർഷം മാഞ്ചസ്റ്റർ സിറ്റി താരമായ എർലിംഗ് ഹാലന്റ് ഇതിന് വളരെ അർഹനായിരുന്നു, അവൻ പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗും നേടിയിട്ടുണ്ട്, അതേസമയം എല്ലാറ്റിന്റെയും ടോപ്പ് സ്കോററാണ്.അതിനാൽ തന്നെ ഈ അവാർഡ് ഇന്ന് അദ്ദേഹത്തിനും നല്കപ്പെടാമായിരുന്നു, അടുത്ത വർഷങ്ങളിൽ നിങ്ങൾ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് “എന്നാണ് ലിയോ മെസ്സി തന്റെ വാക്കുകളിലൂടെ അറിയിച്ചത്.

ഒരു വർഷത്തിന്റെ ഇടവേളക്കുശേഷമാണ് അദ്ദേഹം തന്റെ എട്ടാമത് ബാലൻ ഡി ഓർ സ്വന്തമാക്കുന്നത്.കഴിഞ്ഞ വർഷം ബാലൻ ഡി ഓര്‍ സ്വന്തമാക്കിയിരുന്നത് ഫ്രാൻസിന്റെ താരമായ ബെൻസമ ആയിരുന്നു.തന്റെ ഗംഭീരമായ ലോകകപ്പ് കിരീടനേട്ടം കാരണം കായികരംഗത്തെ ഏറ്റവും വലിയ വ്യക്തിഗത സമ്മാനം അദ്ദേഹം നേടിയിരിക്കുകയാണ് . ഖത്തറിൽ വെച്ച് മെസ്സി അർജന്റീനയ്ക്ക് വേണ്ടി 10 ഗോളുകളിൽ പങ്കാളിയായരുന്നു.ഏഴ് ഗോളുകൾ അദ്ദേഹം സ്‌കോർ ചെയ്യുകയും മൂന്ന് അസിസ്‌റ്റിംഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്, ഫ്രാൻസിനെതിരായ ഫൈനലിൽ അദ്ദേഹം രണ്ട് ഗോളുകൾ നേടിയിട്ടുണ്ട്.