ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇന്റർമിയാമി ജേഴ്സിലുള്ള അരങ്ങേറ്റം മത്സരത്തിൽ തന്നെ ടീമിനുവേണ്ടി തകർപ്പൻ ഫ്രീകിക് ഗോൾ നേടി 2 – 1 എന്ന സ്കോറിന് മത്സരം വിജയിപ്പിച്ചിരുന്നു, ലീഗ് കപ്പിൽ ക്രൂസ് അസൂളിനെതിരായ മത്സരത്തിന്റെ അവസാന നിമിഷത്തിൽ ലഭിച്ച ഫ്രീകിക്കാണ് മെസ്സി വളരെ മനോഹരമായി തന്നെ എതിർ പോസ്റ്റിലേക്ക് നിറയൊഴിച്ചത്.
ഇന്റർമിയാമി ജേഴ്സിലുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ ലിയോ മെസ്സി ലീഗ് കപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ്, ലീഗ് കപ്പിലെ ഗ്രൂപ്പ് ജെ യിൽ വെച്ച് നാളെ നടക്കുന്ന രണ്ടാം മത്സരത്തിൽ ഇന്റർമിയാമിയുടെ എതിരാളികൾ അറ്റ്ലാൻഡ യുണൈറ്റഡാണ്. ഇന്ത്യൻ സമയം നാളെ പുലർച്ച അഞ്ചുമണിക്കാണ് ഇന്റർമിയാമിയുടെ ഹോം സ്റ്റേഡിയത്തിൽ വെച്ച് ഈ മത്സരം അരങ്ങേറുന്നത്.
അരങ്ങേറ്റമത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി വന്ന ലിയോ മെസ്സിക്ക് ആയിരുന്നു ഇന്റർമിയാമിയുടെ നായകസ്ഥാനം താരങ്ങൾ ഏൽപ്പിച്ചത്, ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ലിയോ മെസ്സി തന്റെ ടീമിനെ അവസാനനിമിഷം വരെ മുന്നോട്ടു കൊണ്ടുപോവുകയും മത്സരത്തിൽ വിജയിപ്പിക്കുകയും ചെയ്തു.
Good morning to everyone, *especially* Lionel Messi. pic.twitter.com/yO1aLRiZHe
— Major League Soccer (@MLS) July 22, 2023
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം നാളെ നടക്കുന്ന ലീഗ് കപ്പിലെ മത്സരത്തിൽ ലിയോ മെസ്സി അറ്റ്ലാൻഡ യുണൈറ്റഡിനേതിരെ ഇന്റർമിയാമിയുടെ ആദ്യ ഇലവനിൽ കളിച്ചേക്കും, കൂടാതെ ലിയോ മെസ്സിയെ ടീമിൽ കാത്തിരിക്കുന്നത് ഇന്റർമിയാമിയുടെ നായക സ്ഥാനം കൂടിയാണ്. ലിയോ മെസ്സി ആയിരിക്കും ഇനിമുതൽ ഇന്റർമിയാമിയുടെ പുതിയ ക്യാപ്റ്റൻ എന്ന് പരിശീലകനായ ടാറ്റാ മാർട്ടിനോ പ്രെസ് കോൺഫറൻസിൽ ഒഫീഷ്യലായി പറഞ്ഞിട്ടുണ്ട്.
Lionel Messi appointed new Inter Miami captain after stunning debut goalhttps://t.co/BynXTeHKgP pic.twitter.com/uUcfNg9Alf
— Mirror Football (@MirrorFootball) July 24, 2023
യൂറോപ്പ്യൻ ഫുട്ബോൾ കരിയറിന് ശേഷം അമേരിക്കയിലെ തന്റെ ഫുട്ബോൾ കരിയർ ആരംഭിച്ച ലിയോ മെസ്സി ഇന്റർമിയാമി ജേഴ്സിയിലും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ ആണ് ലക്ഷ്യമിടുന്നത്, എന്നാൽ മേജർ സോക്കർ ലീഗിലേ പോയിന്റ് ടേബിളിൽ ഏറ്റവും അവസാന സ്ഥാനത്തുള്ള ഇന്റർമിയാമിയെ ഈ സീസണിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിക്കുക എന്നത് ലിയോ മെസ്സിക്ക് മുന്നിലുള്ള വലിയൊരു വെല്ലുവിളി തന്നെയാണ്