കളിച്ച ടീമുകളിലെല്ലാം തകർക്കപ്പെടാത്ത ലിയോ മെസ്സിയുടെ അപൂർവറെക്കോർഡ് വീണ്ടും ആവർത്തിക്കുന്നു.. |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ ഇന്റർമിയാമി ജേഴ്സിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ തകർപ്പൻ ഫ്രീ കിക്ക് ഗോള്‍ നേടി വിജയിപ്പിച്ച് അരങ്ങേറ്റം ഗംഭീരമാക്കിയിരുന്നു, മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ചെങ്കിലും അവസാനം നിമിഷം ലിയോ മെസ്സി നേടുന്ന മനോഹരമായ ഗോളാണ് വിജയം സമ്മാനിച്ചത്.

94 മീറ്റിൽ ലഭിച്ച ഫ്രീകിക്ക് വളരെ മനോഹരമായി തന്നെ എതിർ പോസ്റ്റിലേക്ക് എത്തിച്ചു കൊണ്ട് മെസ്സി ഇന്റർമിയാമിക്ക് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയം സമ്മാനിച്ചു. ഇതിനുമുമ്പും പലതവണ ഫുട്ബോൾ ലോകം ലിയോ മെസ്സിയുടെ മാന്ത്രിക ഫ്രീകിക്കുകൾക്ക് സാക്ഷിയായിട്ടുള്ളതാണ്, അമേരിക്കൻ ക്ലബ്ബിലുള്ള അരങ്ങേറ്റ മത്സരത്തിലും മെസ്സി തന്റെ കാലൊപ്പ് ചാർത്തിക്കഴിഞ്ഞു.

എഫ്സി ബാഴ്സലോണക്കു വേണ്ടിയും പാരീസ് സെന്റ് ജർമയിന് വേണ്ടിയും ഇതിനു മുൻപ് ക്ലബ്ബ് തലത്തിൽ കളിച്ച ലിയോ മെസ്സി ഫ്രീകിക്ക് ഗോളുകളും നേടിയിട്ടുണ്ട്. രസകരമായ ഒരു വസ്തുത എന്തെന്നാൽ എഫ്സി ബാഴ്സലോണയും പാരീസ് സെന്റ് ജർമയിനും അർജന്റീനയും ഇന്റർമിയാമിയുമെല്ലാം നേടുന്ന അവസാന ഫ്രീക്ക് ഗോളുകൾ എല്ലാം ലിയോ മെസ്സിയുടെ വകയായിരുന്നു.

ലിയോ മെസ്സിക്ക് ശേഷം ഈ ടീമുകൾക്ക് വേണ്ടി മറ്റൊരു താരവും ഇതുവരെ ഫ്രീകിക് ഗോളുകൾ നേടിയിട്ടില്ല. നിലവിൽ അർജന്റീന ദേശീയ ടീമിന് വേണ്ടി താരം കളിക്കുന്നുണ്ടെങ്കിലും രണ്ടുവർഷം മുമ്പ് എഫ് സിബാഴ്സലോണ വിട്ടതിനുശേഷം ക്ലബ്ബിനുവേണ്ടി മറ്റൊരു താരവും ഇതുവരെ ആക്കി മാറ്റിയിട്ടില്ല, കഴിഞ്ഞ സീസൺ വരെ ലിയോ മെസ്സി കളിച്ച പി എസ് ജിയുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ.