ഒഫീഷ്യൽ പ്രഖ്യാപനം മാത്രം ബാക്കി, എട്ടാമത് ബാലൻഡിയോർ ലിയോ മെസ്സിക്ക് തന്നെ.. | Lionel Messi

2023 ലെ ബാലൻ ഡി ഓർ പുരസ്‌കാരം ലിയോ മെസ്സിക്ക് ലഭിക്കുമെന്നുള്ള എല്ലാ സൂചനകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒഫീഷ്യലായി ഇതിനെക്കുറിച്ചുള്ള ഒരു തീരുമാനം ഉണ്ടായിട്ടില്ല , നിലവിൽ 7ബാലൻ ഡി ഓർ നേടിയ ലിയോ മെസ്സി ഒരിക്കൽ കൂടി അന്തിമ വിജയിയാകും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.തിങ്കളാഴ്ച രാത്രി പാരീസിൽ വച്ച് ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കും.

ഈ മാസം 30ന് നടക്കുന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ അർജന്റീന സൂപ്പർതാരമായ ലയണൽ മെസ്സി തന്നെയായിരിക്കും ബാലൻഡിയോർ നേടാൻ പോകുന്നത് എന്ന കാര്യത്തിൽ പ്രസിദ്ധ ജേണലിസ്റ്റുകളും നിരവധി ഇതിഹാസങ്ങളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ലോക പ്രശസ്ത ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോ സൂപ്പർതാരം ലിയോ മെസ്സിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചിരിക്കുന്നത്.

അദ്ദേഹം പറയുന്നു: “2023ലെ ബാലൻഡിയോർ വിജയി ആരാണെന്നത് 5ദിവസത്തിനകം ഔദ്യോഗികമായി നമുക്ക് അറിയാൻ സാധിക്കുന്നതാണ്. എന്നാൽ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുള്ള സൂചനകളും അടയാളങ്ങളും ആരാണ് ഈ വർഷത്തെ ബാലൻഡിയോർ നേടാൻ പോകുന്നത് എന്ന കാര്യത്തിൽ വ്യക്തമായ ഒരു ചിത്രം നമുക്ക് നൽകുന്നുണ്ട്. സൂപ്പർതാരം ലയണൽ മെസ്സി ആയിരിക്കും ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം നേടാൻ പോകുന്നത് എന്നാണ് പ്രതീക്ഷിക്കുന്നത്. ലയണൽ മെസ്സി വളരെയധികം മികവോടെ ആയിരുന്നു കഴിഞ്ഞ സീസൺ നേരിട്ടത്.ലയണൽ മെസ്സി യോടൊപ്പം കിടപിടിക്കത്തക്ക തരത്തിൽ സിറ്റിയുടെ ഏർലിംഗ് ഹാലാന്റ് കൂടി അദ്ദേഹത്തോടൊപ്പം ബാലൻഡിയോർ നോമിനേഷനുകളിൽ ഉണ്ട്. എന്നാൽ 2022 ഖത്തർ വേൾഡ് കപ്പ് നേടിയതോടുകൂടി മെസ്സി തന്റെ ബാലൻ ഡി ഓർ സാധ്യത വളരെയധികം ഉയർത്തിയിരിക്കുകയാണ്. ഈ ബാലൻഡിയോർ കൂടി നേടുമ്പോൾ ഇത് അദ്ദേഹത്തിന്റെ എട്ടാമത് ബാലൻ ഡി ഓർ ആയി രേഖപ്പെടുത്തും.” എന്നാണ് അദ്ദേഹം സോഷ്യൽ മീഡിയിൽ പുറത്ത് വിട്ടിരിക്കുന്നത്.

അർജന്റീന ഇതിഹാസം ലിയോ മെസ്സി തന്നെയായിരിക്കും ഈ വർഷത്തെ ബാലൻഡിയോർ പുരസ്കാര ജേതാവ് എന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. അദ്ദേഹം നിലവിൽ മിയാമി ക്ലബ്ബിനു വേണ്ടിയാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ കടന്നുവരവോടെ മിയാമി നേട്ടങ്ങളിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്. ഔദ്യോഗികമായ ഉറപ്പ് വരുത്തൽ ഈമാസം 30 ന് പാരിസിൽ ൽ വെച്ചാണ് നടക്കുന്നത്.